Connect with us

കേരളം

ബാങ്ക് പണിമുടക്ക് തുടരുന്നു, വലഞ്ഞ് ഇടപാടുകാർ

Published

on

bank strike

ബാങ്ക് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്ന് രണ്ടാം ദിവസം. ശനി, ഞായര്‍ അവധി ദിവസങ്ങൾക്ക് ശേഷം രണ്ട് ദിവസത്തെ പണിമുടക്കു കൂടി എത്തിയതിനാൽ നാലു ദിവസമാണ് ബാങ്കിങ് സേവനങ്ങൾ മുടങ്ങുന്നത്. ഇത് ഇടപാടുകാരെ വലിയ രീതിയിൽ ബുദ്ധിമുട്ടിലാക്കി. മതിയായ ജീവനക്കാരില്ലാത്തതിനാൽ സേവനങ്ങൾ നിലച്ച മട്ടാണ്. ബാങ്ക് ശാഖകളിലെത്തിയുള്ള നിക്ഷേപം, പണം പിൻവലിക്കൽ എന്നിവയും മിക്ക ഇടങ്ങളിലും തടസപ്പെട്ടു

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ പോലും ബാങ്കിങ് സേവനങ്ങൾ തടസപ്പെട്ടു. ചില ബാങ്കുകൾ സേവനങ്ങൾ തടസപ്പെടാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മതിയായ ജീവനക്കാരില്ലാത്തതിനാൽ സേവനങ്ങൾ നിലച്ച മട്ടാണ്. ബാങ്ക് ശാഖകളിലെത്തിയുള്ള നിക്ഷേപം, പണം പിൻവലിക്കൽ എന്നിവയും മിക്ക ഇടങ്ങളിലും തടസപ്പെട്ടു. എടിഎമ്മുകളിൽ പണം നിറക്കാത്തതിനാൽ പലയിടത്തും പണം കുറഞ്ഞു തുടങ്ങി.

ബാങ്കിങ് മേഖലയിലെ ഒൻപത് സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്.

ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ തുടങ്ങിയ ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനകളെല്ലാം ബാങ്ക് പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ആദ്യ ദിനമായിരുന്ന തിങ്കളാഴ്ച ബാങ്ക് ജീവനക്കാർ പ്രകടനവും ധർണയും നടത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം20 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം21 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version