Connect with us

കേരളം

ഡിജിപി പദവി വേണം; അര്‍ഹതപ്പെട്ട അംഗീകാരം നൽകണമെന്ന ആവശ്യവുമായി ബി സന്ധ്യ

WhatsApp Image 2021 07 03 at 9.32.55 PM

അര്‍ഹതപ്പെട്ട ഡിജിപി പദവി നല്‍കണമെന്ന് ഫയര്‍ഫോഴ്സ് മേധാവി ഡോ. ബി സന്ധ്യ. ആവശ്യമുന്നയിച്ച് സന്ധ്യ സർക്കാറിന്​ കത്തുനൽകി. ലോക്നാഥ് ബെഹ്റ വിരമിച്ച ഒഴിവില്‍ തനിക്ക് അര്‍ഹതപ്പെട്ട ഡി ജി പി പദവി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.

സംസ്ഥാനത്തെ പുതിയ പൊലീസ്​ മേധാവിയെ തെരഞ്ഞെടുക്കാനായി യു പി എസ് സിയുടെ ചുരുക്കപ്പട്ടികയില്‍ നിലവിലെ പൊലീസ്​ മേധാവി അനിൽ കാന്തിന് പുറമേ ‌വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറും​ സന്ധ്യയുമാണുണ്ടായിരുന്നത്​. അനിൽ കാന്തിനെക്കാള്‍ സീനിയോറിറ്റിയില്‍ മുന്നിലാണ്​ സന്ധ്യ. എ ഡി ജി പി ആയിരുന്ന അനിൽകാന്തിനെ ഡി ജി പി ഗ്രേഡ്​ നൽകിയാണ്​ നിയമിച്ചത്​.

1988 ബാ​ച്ചു​കാ​ര​നാണ് അ​നി​ൽ​കാന്ത്. പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള കേ​ര​ള​ത്തി​ലെ ആ​ദ്യ ഡി.​ജി.​പി​യാ​ണ്​ അ​നി​ല്‍കാ​ന്ത്.നി​ല​വി​ല്‍ റോ​ഡ് സു​ര​ക്ഷാ ക​മീ​ഷ​ണ​റാ​യി​രു​ന്ന അ​നി​ൽ​കാ​ന്തി​നെ എ.​ഡി.​ജി.​പി​യി​ൽ നി​ന്ന്​ ഡി.​ജി.​പി ഗ്രേ​ഡ്​ ന​ൽ​കി​യാ​ണ്​ നി​യ​മി​ച്ച​ത്. അ​ടു​ത്ത ജ​നു​വ​രി​യി​ൽ വി​ര​മി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തിന്റെ റ നി​യ​മ​ന കാ​ലാ​വ​ധി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു അ​നി​ൽ​കാ​ന്തിന്റെ നി​യ​മ​നം.

കേ​ന്ദ്രം അം​ഗീ​ക​രി​ച്ച മൂ​ന്നം​ഗ പ​ട്ടി​ക​യി​ല്‍ അ​നി​ല്‍കാ​ന്താ​യി​രു​ന്നു ഏ​റ്റ​വും ജൂ​നി​യ​ര്‍. ഡി.​ജി.​പി റാ​ങ്കു​മു​ണ്ടാ​യി​രു​ന്നി​ല്ല. മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി അ​നി​ൽ​കാ​ന്തി​ന്റെ പേ​ര് നി​ര്‍ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്നാം പി​ണ​റാ​യി സ​ര്‍ക്കാ​റി​ല്‍ പ്ര​ധാ​ന പ​ദ​വി​ക​ള്‍ വ​ഹി​ച്ച​തും നി​ല​വി​ലെ പൊ​ലീ​സ് സം​വി​ധാ​ന​വും സ​ര്‍ക്കാ​റു​മാ​യും ഒ​ത്തു​പോ​കു​ന്ന​തു​മാ​ണ് അ​നി​ല്‍കാ​ന്തി​ന് അ​നു​ഗ്ര​ഹ​മാ​യ​ത്. സി.​പി.​എ​മ്മി​നും അ​ദ്ദേ​ഹ​ത്തോ​ട്​ താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നു.ഏ​ഴ്​​മാ​സ​ത്തെ സ​ർ​വി​സാ​ണ്​ അ​നി​ൽ​കാ​ന്തി​ന്​ ശേ​ഷി​ക്കു​ന്ന​ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം12 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം14 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം18 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം18 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം2 days ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം2 days ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം2 days ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 days ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version