Connect with us

ക്രൈം

മുള്ളൻപന്നിയെ കറിവച്ച ആയുർവേദ ഡോക്ടറെ വനപാലകർ പിടികൂടി

Published

on

doctor arrested

വണ്ടിയിടിച്ച് പരുക്കേറ്റ മുള്ളൻപന്നിയെ കറിവച്ച ആയുർവേദ ഡോക്ടറെ വനപാലകർ പിടികൂടി. കൊല്ലം വാളകത്താണ് സംഭവം. കൊട്ടാരക്കര വാളകം സ്വദേശിയായ ഡോക്ടര്‍ പി.ബാജിയെയാണ് പിടിയിലായത്. മുള്ളൻപന്നിയെ ഇടിച്ച ഡോക്ടറുടെ വാഹനവും അഞ്ചലിലെ വനം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

വെറ്റില വിൽക്കാനായി പുലർച്ചെ കൊട്ടാരക്കരയിലേക്കു പോകുമ്പോഴാണ് ഡോക്ടർ ഓടിച്ച വാഹനം മുള്ളൻപന്നിയെ ഇടിച്ചത്. വാളകം മേഴ്സി ആശുപത്രിക്കു സമീപത്തു വച്ചായിരുന്നു സംഭവം. പുറത്തിറങ്ങിയ ഡോക്ടർ മുള്ളൻപന്നിയെ വാഹനത്തിലിട്ട് വീട്ടിലെത്തിച്ചു. പിന്നീട് കറിവയ്ക്കുകയായിരുന്നു.

അഞ്ചൽ വനം റേഞ്ച് ഓഫിസർ അജികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മുള്ളൻപന്നിയെ കറിവച്ചതായി കണ്ടെത്തിയത്. ഡോക്ടറുടെ വീട്ടിൽ പരിശോധനയ്ക്കായി എത്തുമ്പോൾ അടുപ്പിൽ കറി തയാറായി കൊണ്ടിരിക്കുകയായിരുന്നുവെന്ന് വനപാലർ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങളും വീട്ടുപരിസരത്തു നിന്ന് കണ്ടെത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം13 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം15 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം19 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം19 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം2 days ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം2 days ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം2 days ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 days ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version