Connect with us

കേരളം

ദൂരത്തിന് അനുസരിച്ച് ടോള്‍; ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് പരീക്ഷണ ഘട്ടത്തിലെന്ന് നിതിന്‍ ഗഡ്കരി

Published

on

ടോള്‍ പ്ലാസയിലെ വാഹനക്കുരുക്ക് പരിഹരിക്കുന്നതിന് ആവിഷ്‌കരിച്ച ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് തിരിച്ചറിയല്‍ സംവിധാനം പരീക്ഷണ ഘട്ടത്തിലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വാഹനങ്ങള്‍ തടയാതെ തന്നെ ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് ഓട്ടോമാറ്റിക്ക് ആയി ടോള്‍ പിരിക്കുന്ന സംവിധാനമാണ് ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗിനിഷന്‍ സിസ്റ്റം. ദേശീയ പാതയില്‍ എത്ര ദൂരം സഞ്ചരിച്ചു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും പുതിയ ടോള്‍ പിരിവെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.

ഇന്തോ- അമേരിക്കന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് വരാനിരിക്കുന്ന പുതിയ ടോള്‍ സംവിധാനത്തെ കുറിച്ച് മന്ത്രി വിശദീകരിച്ചത്. പുതിയ സിസ്റ്റം നടപ്പായാല്‍ രണ്ടു ഗുണങ്ങളാണ് ഉണ്ടാവുക. ടോള്‍ ബൂത്തുകളിലൂടെ സുഗമമായി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കും. കൂടാതെ സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് ടോള്‍ കൊടുത്താല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ടോള്‍ ബൂത്തില്‍ പ്രവേശിച്ചാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ടോള്‍ കൊടുക്കണം. എത്ര ദൂരം സഞ്ചരിച്ചു എന്നതിന് പ്രാധാന്യമില്ല. വൈദ്യുതിയെ അടിസ്ഥാനമാക്കിയുള്ള പൊതുഗതാഗത സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

2018-19 വര്‍ഷത്തില്‍ ടോള്‍ പ്ലാസയിലൂടെ കടന്നുപോകുന്നതിന് വാഹനങ്ങള്‍ക്ക് ശരാശരി വേണ്ടിയിരുന്നത് എട്ടുമിനിറ്റാണ്. ഫാസ് ടാഗ് വന്നതോടെ ഇത് 47 സെക്കന്‍ഡായി കുറയ്ക്കാന്‍ സാധിച്ചു. പുതിയ സംവിധാനം വന്നാല്‍ ഒരു തടസവുമില്ലാതെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ദേശീയപാതകളില്‍ അത്യാധുനിക ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം സ്ഥാപിച്ച് വരികയാണ്. 2024 ഓടേ ദേശീയ പാതയില്‍ 15000 കിലോമീറ്റര്‍ ഭാഗത്ത് ഇന്റലിജന്‍സ് ട്രാഫിക് സിസ്റ്റം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. റോഡ് സുരക്ഷയെ കരുതിയാണ് പുതിയ അത്യാധുനിക സംവിധാനം ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version