Connect with us

കേരളം

തലയ്‌ക്ക്‌ അടിയേറ്റ്‌ ഓട്ടോ ഡ്രൈവര്‍ മരിച്ചു; സുഹൃത്ത്‌ അറസ്‌റ്റില്‍

Published

on

മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്‌ തലയ്‌ക്ക്‌ അടിയേറ്റ്‌ ഓട്ടോ ഡ്രൈവര്‍ മരിച്ചു. സുഹൃത്ത്‌ അറസ്‌റ്റില്‍. കരമന റ്റി സി 47/1543 നെടിയന്‍മുടുമ്പില്‍ വീട്ടില്‍ ശശിയുടെ മകന്‍ ശ്യാമാ (36) ണ്‌ മരിച്ചത്‌. സുഹൃത്ത്‌ വിളപ്പില്‍ശാല കാവിന്‍ പുറം ഒ എല്‍ എക്‌സ് കോളനി ഹൗസ്‌ നമ്പര്‍ 2-ല്‍ സതികുമാറി(45)നെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ശനിയാഴ്‌ച രാത്രി ഒമ്പതരയോടെ ലോഡ്‌ജിലിരുന്ന മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കമ്പിപ്പാരകൊണ്ട്‌ തലയ്‌ക്കടിക്കുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു.


വിവരമറിഞ്ഞെത്തിയ ലോഡ്‌ജ്‌ ഉടമയും പോലീസും ചേര്‍ന്നു ശ്യാമിനെ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മുന്നു മണിയോടെ മരിച്ചു. സ്‌ഥലത്തുനിന്നു കടന്ന പ്രതിയെ വിഴിഞ്ഞം ഹാര്‍ബറിനു സമീപത്തുവച്ചാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ശ്യാമിന്റെ മൃതദേഹം മെഡിക്കല്‍ കോളേജാശുപത്രിയില്‍ സൂക്ഷിക്കുന്നു. കോവിഡ്‌ പരിശോധയ്‌ക്ക്‌ ശേഷം മാത്രമേ പോലീസിന്‌ ഇന്‍ക്വസ്‌റ്റ്‌ തയ്യാറാക്കുന്നതിന്‌ സാധിക്കുകയുള്ളൂ. ശ്യാം അവിവാഹിതനാണ്‌.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version