Connect with us

കേരളം

ആറ്റുകാല്‍ പൊങ്കാല നാളെ നടക്കും; ഇത്തവണ ആഘോഷമില്ല

Published

on

119

പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ നടക്കും. സ്‌ത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഇത്തവണ ആഘോഷമില്ലാതെയാണ് പൊങ്കാല. ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നെത്തുന്ന ഭക്തര്‍ ക്ഷേത്രമുറ്റത്തും പരിസരങ്ങളിലും ക്ഷേത്രത്തിനു ചുറ്റുമുള്ള കിലോമീറ്ററോളം ദൂരത്തിലും പൊങ്കാലയിടുന്ന പതിവ് ഇത്തവണയില്ല.

കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ഈ വര്‍ഷത്തെ പൊങ്കാല ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പില്‍ മാത്രം. മുന്‍ വര്‍ഷത്തേതിന് സമാനമായി ഇത്തവണ സമൂഹ പൊങ്കാല അനുവദിക്കില്ല.

ഭക്തജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടിലിരുന്ന് പൊങ്കാലയിടണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കുകയും ഇക്കാര്യം ക്ഷേത്ര ഭരണ സമിതി അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

സമൂഹ പൊങ്കാല അനുവദിക്കില്ലെന്ന് ജില്ലാ കലക്‌ടറും സിറ്റി പൊലീസ് കമ്മിഷണറും അറിയിച്ചിട്ടുണ്ട്. ശനിയാഴ്‌ച രാവിലെ 10.50നാണ് അടുപ്പുവെട്ട് ചടങ്ങ്. ഈ സമയത്ത് ക്ഷേത്ര നടയില്‍ സജ്ജമാക്കിയ പണ്ടാര അടുപ്പില്‍ ക്ഷേത്ര മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരി ദീപം പകരും.

വൈകിട്ട് 3.40 നാണ് പൊങ്കാല നിവേദ്യം. പണ്ടാര അടുപ്പില്‍ തീ പടരുന്ന സമയം വിവിധ മാധ്യമങ്ങളിലൂടെ പൊങ്കാല വിളംബരം ഉണ്ടാകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം17 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം21 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version