Connect with us

കേരളം

വാക്സിൻ നൽകാനെന്ന വ്യാജേനെ വീട്ടമ്മയെ ആക്രമിച്ച്‌ സ്വര്‍ണ്ണം കവര്‍ന്നു.

Published

on

143

കോഴിക്കോട് അഴിയൂരില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ചമഞ്ഞ് വീട്ടിലെത്തിയ സംഘം വീട്ടമ്മയെ ആക്രമിച്ച്‌ സ്വര്‍ണ്ണം കവര്‍ന്നു. കുഞ്ഞിപ്പള്ളി ചിറയില്‍ പീടികയിലാണ് കവര്‍ച്ചാസംഘം വീട്ടമ്മയുടെ തലയ്ക്കടിച്ച്‌ സ്വര്‍ണവുമായി കടന്ന് കളഞ്ഞത്.

അഴിയൂര്‍ ചോമ്ബാല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ആക്രമണവും കവര്‍ച്ചയും നടന്നത്. കോവിഡ് വാക്സിനേഷന്‍ നല്‍കാനെത്തിയവരാണെന്ന് പരിചയപ്പെടുത്തിയ രണ്ട് പേര്‍ വീട്ടമ്മയെ തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ച ശേഷം അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണവുമായി കടന്നു കളയുകയായിരുന്നു.

ദേവി കൃപയില്‍ സുലഭയെന്ന വീട്ടമ്മക്കാണ് മര്‍ദനമേറ്റത്. ഭര്‍ത്താവ് രവീന്ദ്രനോട് അഴിയൂരിലെ ആരോഗ്യ കേന്ദ്രത്തില്‍ പോയി പേര് റജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട ശേഷമാണ് കവര്‍ച്ച നടന്നത്. ഭര്‍ത്താവ് തിരിച്ചത്തിയ ശേഷമാണ് വിവരം പുറത്തറിയുന്നത്.

പരിക്കേറ്റ സുലഭയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് തലയ്ക്ക് സാരമായ പരിക്കുണ്ട്. ചോമ്ബാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version