Connect with us

കേരളം

തിരുവനന്തപുരത്ത് പൊലീസിന് നേരെ ആക്രമണം; സിഐയ്ക്ക് മര്‍ദ്ദനമേറ്റു

police 3

തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയില്‍ പൊലീസിന് നേരെ ആക്രമണം. ഫോര്‍ട്ട് സിഐ ജെ രാകേഷ് അടക്കം മൂന്ന് പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. തലയ്ക്ക്് പരിക്കേറ്റ രാകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഒരു മണിയോടെയാണ് സംഭവം. മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിഐ അടങ്ങുന്ന പൊലീസ് സംഘം സംഭവസ്ഥലത്തെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ അടക്കമുള്ളവരാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്.

ഇവര്‍ പരസ്പരം ചേരിതിരിഞ്ഞ് ആക്രമിക്കാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിന് പകരം വിരട്ടിയോടിക്കാനാണ് പൊലീസ് ശ്രമിച്ചത്. അതിനിടെയാണ് സംഘത്തിലെ ചിലര്‍ പിന്നില്‍ നിന്ന് സിഐയെ ആക്രമിച്ചത്. കമ്പിവടി കൊണ്ട് സിഐയുടെ കഴുത്തില്‍ അടിക്കുകയായിരുന്നു.

കൂടാതെ സംഘര്‍ഷത്തില്‍ രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സിഐയെ അടക്കം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അക്രമികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version