Connect with us

കേരളം

ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കാന്‍ പോയ അമ്മയ്ക്കും മകള്‍ക്കും നേരെ ആക്രമണം

Published

on

childline 1098

ബസ് ഇല്ലാത്തതിനാൽ രാത്രി നടന്നു പോകുകയായിരുന്ന അമ്മയ്ക്കും മകൾക്കും നേരെ ആക്രമണം. പൂവച്ചൽ കുറകോണം സ്വദേശിനി ബബിതക്കും മകൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്‌ച രാത്രി 10.30 തോടെയാണ് സംഭവം.

ചൈൽഡ് ലൈനിൽ പരാതി നൽകാനായി പോയ ശേഷം തിരുവനന്തപുരത്തുനിന്നും കാട്ടാക്കടയിൽ എത്തിയ ഇവർ പൂവച്ചൽ ഭാഗത്തേക്ക് ബസ് ഇല്ലാത്തതിനാൽ കാൽനടയായി വരികയായിരുന്നു. പൂവച്ചൽ പുന്നാംക്കരിക്കകം വളവിൽ വച്ച് ബൈക്കിൽ എത്തിയ രണ്ടു യുവാക്കൾ ബബിതയോട് മോശമായി  സംസാരിച്ചു. തുടർന്ന് ഇവർ യുവാക്കളെ ചീത്ത വിളിച്ചു. യുവാക്കൾ മടങ്ങിപ്പോയി തിരികെ എത്തി ബബിതയുടെ നാഭിക്ക് തൊഴിച്ചു. ഇതിനിടെ നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിലേക്കു പാഞ്ഞു.

ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ പൊലീസിനെ അറിയിച്ച ശേഷം ബബിതയെ കാട്ടാക്കട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് ഓടിച്ചിരുന്ന ഇരുവരെയും വാഹനത്തെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

വിതുര സ്വദേശികൾ ആണ് ബൈക്കിലുണ്ടായിരുന്നത്. ഇവർ പോത്തൻകോട് ഉള്ള സുഹൃത്തിനു കാശ് കൊടുക്കാൻ പോയതാണ് എന്നും കാട്ടാക്കടയിൽ മദ്യപിക്കാനാണ് വന്നെതെന്നുമാണ് പൊലീസിനോട് പറഞ്ഞത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version