Connect with us

കേരളം

പൊലീസിനു നേരെ ആക്രമണം; സിപിഒയെ കുത്തി പ്രതികളുമായി കടന്നുകളയാൻ ശ്രമം

police jeep.1.1546149

കൊള്ളപ്പലിശ സംഘത്തെ പിടികൂടാൻ ഇടുക്കി ചിന്നക്കനാലിലെത്തിയ കായംകുളം പൊലീസ് സംഘത്തിനു നേരെ ആക്രമണം. സിവിൽ പൊലീസ് ഓഫിസർ ദീപക്കിനെ അക്രമിസംഘം കുത്തി പരുക്കേൽപ്പിച്ചു. പരുക്കേറ്റ ദീപക്കിനെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടുമണിയോടെയാണു സംഭവം.

കഴുത്തിലും കൈക്കും കാലിനുമാണ് പരുക്കേറ്റത്. ദീപക് അപകടനില തരണം ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. മുറിവുകൾ എല്ലാം തുന്നിച്ചേർത്തു. ദിപക്കിനെ വയറിൽ കുത്തിയ ഷിനു അടക്കം മൂന്നുപേരെ ശാന്തൻപാറ പൊലീസ് അറസ്റ്റ്ചെയ്തു.

പൊലീസ് വന്ന വാഹനത്തിന്റെ താക്കോൽ ഊരിയെടുത്ത 10 പേരടങ്ങുന്ന അക്രമിസംഘം പ്രതികളുമായി കടന്നുകളയാൻ ശ്രമിച്ചു. ഉടൻതന്നെ പൊലീസ് സംഘം ആലപ്പുഴ എസ്പിയെ വിവരം അറിയിച്ചു. ആലപ്പുഴ എസ്പി ഇടുക്കി എസ്പിയെ വിവരം അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ അഞ്ചുസ്ഥലങ്ങളിൽനിന്ന് പൊലീസ് എത്തിയാണ് അക്രമികളിൽനിന്ന് പൊലീസുകാരെ രക്ഷപ്പെടുത്തിയത്.

എസ്ഐ അടക്കം അഞ്ചുപേരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. കൃഷ്ണപുരത്തെ ഹോട്ടൽ ഉടമയെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അക്രമി സംഘത്തെ തേടി പോലീസ് ഇടുക്കിയിലെത്തിയത്. പ്രതികൾക്കു ബന്ധമുള്ള റിസോർട്ടിൽ നിന്നാണ് മൂന്നു പേരെയും പിടികൂടിയത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം20 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം21 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം23 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം23 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം24 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version