Connect with us

കേരളം

ഒൻപതാം ക്ലാസ് വരെ വിലയിരുത്തൽ; കുട്ടികൾക്ക് വർക്ക് ഷീറ്റ് നൽകും

Published

on

n2544883206ecbc4d4e7a1c4b7e8c1f03cb448ee78ed78582a6247848c1738b513b5184b27

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കൊവിഡ് മാനദണ്ഡം പാലിച്ച്‌ നടത്തുന്നതിന് സ്കൂള്‍ തലം മുതല്‍ സംസ്ഥാനതലം വരെ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി നിരന്തര വിലയിരുത്തല്‍, സമഗ്ര വിലയിരുത്തല്‍ എന്നിവ വര്‍ക്ക്ഷീറ്റുകളുടെ അടിസ്ഥാനത്തില്‍ നടത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ക്യൂ.ഐ.പി മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.

ക്ലാസ് തലത്തിലും സ്കൂള്‍ തലത്തിലുമുള്ള എല്ലാ പി.ടി.എ യോഗങ്ങളും ഓണ്‍ലൈനായി വിളിച്ചു ചേര്‍ക്കണം.10,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരക്കടലാസ് പരിശോധിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും മാര്‍ച്ച്‌ 10ന് സ്കൂളിലെത്താന്‍ അനുവദിക്കും. ശേഷം പൊതുപരീക്ഷയ്ക്ക് എത്തിയാല്‍ മതി. ഫോക്കസ് ഏരിയ സംബന്ധിച്ച്‌ പ്രധാന വിഷയങ്ങളിലെ വര്‍ക്ക്‌ഷീറ്റുകള്‍ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ തയ്യാറാക്കി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും.

ഈ വര്‍ഷം ഡിജിറ്റല്‍ ക്ലാസുകള്‍ മാത്രം നടന്നതുകൊണ്ട് കുട്ടികള്‍ക്ക് അടുത്ത തലത്തിലേക്കുള്ള പാഠങ്ങള്‍ സുഗമമാക്കുന്നതിന് മേയ് മാസത്തില്‍ ബ്രിഡ്ജ് കോഴ്സുകള്‍ നടത്തുന്നത് പരിഗണനയിലാണ്. അദ്ധ്യാപകരുടെ പരീക്ഷാ ഡ്യൂട്ടി സംബന്ധമായ പരാതികള്‍ പരിഹരിക്കാനും, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ ഇറക്കാനും തീരുമാനിച്ചു.

ഓണ്‍ലൈനായി നടന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍, അഡീഷണല്‍ ഡയറക്ടര്‍മാരായ സി.എ. സന്തോഷ്, എം.കെ. ഷൈന്‍മോന്‍, സമഗ്രശിക്ഷാ കേരളയിലെ കെ.സുരേഷ്‌കുമാര്‍, അദ്ധ്യാപക സംഘടനാ നേതാക്കളായ കെ.സി.ഹരികൃഷ്ണന്‍, വി.കെ.അജിത്‌കുമാര്‍, എന്‍.ശ്രീകുമാര്‍, ടി.അനൂപ്‌കുമാര്‍, എം.കെ.ബിജു, എം.തമിമുദീന്‍, ഹരീഷ് കടവത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം3 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം5 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം5 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം6 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം22 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version