Connect with us

കേരളം

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിനിടയിലാണ് ബില്‍ പാസാക്കിയത്. റിട്ടയേഡ് ജഡ്ജിയെ ചാന്‍സലറാക്കണമെന്ന നിര്‍ദേശം തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കുന്നതിനായി സര്‍വകലാശാലാ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നതിനാണ് നിയമനിര്‍മാണം. ചാന്‍സലര്‍ നിയമനത്തിന് സമിതി രൂപീകരിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവരായിരിക്കും സമിതി അംഗങ്ങള്‍. സമിതിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി.

കേരള, എംജി, കൊച്ചി, കലിക്കറ്റ്, കണ്ണൂര്‍, ശങ്കരാചാര്യ, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള, കേരള ഡിജിറ്റല്‍, ശ്രീനാരായണഗുരു ഓപ്പണ്‍, കേരള കാര്‍ഷിക, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ്, കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, കേരള ആരോഗ്യ, എപിജെ അബ്ദുള്‍കലാം സര്‍വകലാശാലകളുടെ നിയമങ്ങളിലാണ് ഭേദഗതി.

ചാന്‍സലര്‍ക്കെതിരെ ഗുരുതരമായ പെരുമാറ്റദൂഷ്യ ആരോപങ്ങള്‍ ഉണ്ടായാല്‍ ചുമതലകളില്‍നിന്ന് നീക്കംചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജായിരുന്ന ആള്‍ നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version