Connect with us

കേരളം

പ്രതീക്ഷയായ പാലക്കാടും കൈവിട്ടു…; ഇത്തവണ കേരളത്തിൽ താമര വിരിയില്ല

591303904f99e1c94e1c970234d997eec5e5ea855bd9cb4a27c869fe215627c7

ബി ജെ പി ഏറെ പ്രതീക്ഷ വച്ചിരുന്ന പാലക്കാട്, നേമം സീറ്റുകളും കൈവിട്ടു. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ തുടക്കം മുതല്‍ മുന്നില്‍ നിന്നിരുന്ന ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരനെ 500 ലേറെ വോട്ടിന് പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്ബില്‍. ഒരുഘട്ടത്തില്‍ 7000 വോട് വരെ ലീഡുനില ഉയര്‍ത്തിയാണ് ശ്രീധരന്‍ ശക്തമായ മത്സരം കാഴ്ചവച്ചത്.

പൂഞ്ഞാറില്‍ ജനപക്ഷം സ്ഥാനാര്‍ഥി പി സി ജോര്‍ജിന് തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 11,404 വോടിനാണ് വിജയിച്ചത്. 15-ാം നിയമസഭയിലേക്കുള്ള വോടെടുപ്പില്‍ 140 മണ്ഡലങ്ങളിലെയും ലീഡുനില പുറത്തുവരുമ്ബോള്‍ സംസ്ഥാനത്ത് ഇടതുതരംഗമാണ് കാണുന്നത്. രണ്ടു മണിവരെയുള്ള വിവരമനുസരിച്ച്‌ 97 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്.

42 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. നിലമ്പൂരില്‍ അന്‍വറിന് ജയംനേമത്ത് കുമ്മനം രാജശേഖരനെ പിന്തള്ളി വി ശിവന്‍കുട്ടി മുന്നിലാണ്. തൃശൂരില്‍ സുരേഷ് ഗോപി ഒരുഘട്ടത്തില്‍ ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പാലക്കാട് ഇ ശ്രീധരന്റെ ലീഡുനില 200 ആയി കുറഞ്ഞു.

അതേസമയം, ശ്രദ്ധേയ പോരാട്ടം നടന്ന പാലാ നിയോജക മണ്ഡലത്തില്‍ ജോസ് കെ മാണിയെ പിന്നിലാക്കി മാണി സി കാപ്പന്‍ കുതിക്കുകയാണ്. കേരള കോണ്‍ഗ്രസിന്റെ തട്ടകത്തിലാണ് കെ എം മാണിയുടെ മകന് തിരിച്ചടി കിട്ടുന്നത്. ആദ്യഘട്ടത്തില്‍ ലീഡു ചെയ്തിരുന്നെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.ഉടുമ്പന്‍ ചോലയില്‍ മന്ത്രി എം എം മണിയുടെ ലീഡ് 20,000 കടന്നു. മട്ടന്നൂരില്‍ കെ കെ ശൈലജയുടെ ലീഡ് പതിമൂവായിരത്തിലേക്ക് എത്തി

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 mins ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 hour ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം3 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം4 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം5 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version