Connect with us

കേരളം

വക്കീല്‍ ഓഫീസിലെ ജീവനക്കാരിയെ ആക്രമിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

വക്കീല്‍ ഓഫീസിലെ വനിതാ ക്ലര്‍ക്കിനെ ആക്രമിച്ചെന്ന പരാതിയില്‍ കെപിസിസി സെക്രട്ടറി ബിആര്‍എം ഷെഫീറിനെതിരേ പൊലീസ് കേസെടുത്തു. നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്. അഭിഭാഷകനായ ബിആര്‍എം ഷെഫീര്‍ ദേഹത്തുപിടിച്ച് തള്ളിയിട്ടു എന്നതടക്കം ആരോപിച്ചാണ് അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരി പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. അതേസമയം, പരാതിയില്‍ കഴമ്പില്ലെന്നും നേരത്തെ ഒത്തുതീര്‍പ്പാക്കിയതാണെന്നും ബിആര്‍എം ഷെഫീര്‍ പ്രതികരിച്ചു.

തന്റെ ഓഫീസില്‍നിന്ന് ചില പ്രമാണങ്ങള്‍ കാണാതായ സംഭവത്തില്‍ നേരത്തെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതിനുപിന്നാലെയാണ് ജീവനക്കാരി തനിക്കെതിരേ പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. താന്‍ 18 കൊല്ലമായി നെടുമങ്ങാട് കോടതിയില്‍ അഭിഭാഷകനാണ്. നിരവധി ബാങ്കുകളുടെ ലീഗല്‍ അഡൈ്വസറുമാണ്. ബാങ്കില്‍നിന്ന് വായ്പ ലഭിക്കാന്‍ നല്‍കിയ അപേക്ഷയും നാല് പ്രമാണങ്ങളും അടങ്ങുന്ന ഫയല്‍ അടുത്തിടെ ഓഫീസില്‍നിന്ന് കാണാതായി. ഈ സംഭവത്തില്‍ രണ്ടാംതീയതി ഡിവൈഎസ്പിക്ക് പരാതി നല്‍കി. ജീവനക്കാരെ അടക്കം പൊലീസ് ചോദ്യംചെയ്തു.

പരാതി നല്‍കിയ ദമ്പതിമാരായ ക്ലര്‍ക്കുമാര്‍ തന്റെ ഓഫീസില്‍ എട്ടുകൊല്ലമായി ജോലി ചെയ്യുന്നവരാണ്. അവരെയും ചോദ്യംചെയ്തു. പത്താം തീയതി നെടുമങ്ങാട് സിഐയും ഷെഫീറും ഉപദ്രവിക്കുന്നതായി ഓഫീസിലെ ദമ്പതിമാര്‍ റൂറല്‍ എസ്പിക്ക് മുമ്പാകെ പരാതി നല്‍കി. പിന്നീട് ബാര്‍ അസോസിയേഷന്‍ ഇടപെട്ട് രണ്ടുപരാതികളും ഒത്തുതീര്‍പ്പാക്കി. നഷ്ടപ്പെട്ട പ്രമാണങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് എടുക്കാമെന്നും രണ്ട് പരാതികളും പിന്‍വലിക്കാമെന്നുമായിരുന്നു ധാരണ.

അതിനാല്‍ ഇതെല്ലാം ഒത്തുതീര്‍പ്പാക്കിയതാണെന്നും ബിആര്‍എം ഷെഫീര്‍ പറഞ്ഞു.അതിനിടെ, ബിആര്‍എം ഷെഫീറിനെതിരായ പരാതിയില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ഷെഫീറിനെതിരായ പരാതി അതീവഗൗരവതരമാണെന്നും ഡിവൈഎഫ്‌ഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം7 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version