Connect with us

കേരളം

പത്തനംതിട്ടയിൽ പരാതി അന്വേഷിക്കാനെത്തിയ പൊലീസിന് നേര്‍ക്ക് ആക്രമണം

Published

on

police 3

പത്തനംതിട്ടയിൽ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേര്‍ക്ക് ആക്രമണം. എസ്‌ഐയുടെ കാലൊടിഞ്ഞു. രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയിലെ പന്തളം കുളനടയ്ക്ക് സമീപം മാന്തുകയിലാണ് സംഭവം.

അതിരു തർക്കത്തെത്തുടർന്ന് വീടുകയറി അതിക്രമം നടത്തുവെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ എസ്ഐ ​ഗോപൻ, സിവിൽപൊലീസ് ഓഫീസർ ബിജു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുളനട സ്വദേശി മനു, അഞ്ചല്‍ സ്വദേശി രാഹുല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസുകാരുടെ ഔദ്യോ​ഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഡ്യൂട്ടിയിലുള്ള പൊലീസുകാരെ മർദ്ദിക്കുക തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവർക്ക് മേൽ ചുമത്തിയിട്ടുള്ളത്. ഇവർ ക്രിസ്മസ് ആഘോഷത്തെത്തുടർന്നുള്ള മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

മനുവും അയൽവാസിയും തമ്മിൽ ദീർഘകാലമായി അതിർത്തി തർക്കം നിലനിന്നിരുന്നു. കഴിഞ്ഞദിവസം ഇതേച്ചൊല്ലി വഴക്കുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനും ഇവരോട് സ്റ്റേഷനിലേക്ക് ചെല്ലാനും ആവശ്യപ്പെടാനാണ് പൊലീസുകാർ സ്ഥലത്തെത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version