Connect with us

കേരളം

യുവതി സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Published

on

ahmedabad suicide

യുവതിയെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ആമ്പല്ലൂരിലാണ് സംഭവം. ആമ്പല്ലൂര്‍ സ്വദേശിനി ആര്യചിറപ്പാട്ട് സൂര്യ(26)യാണ് മരിച്ചത്.

സുഹൃത്തായ അശോകിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയിലാണ് സൂര്യയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെത്തിയ സൂര്യ മുറിയില്‍ കയറി വാതിലടച്ച് തൂങ്ങിമരിച്ചെന്നാണ് അശോകും വീട്ടുകാരും പോലീസിനോട് പറയുന്നത്.

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് യുവതി അശോകിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഒന്നാം നിലയിലെ അശോകിന്റെ മുറിയിലേക്ക് പോയ സൂര്യ അവിടെ കയറി വാതില്‍ അടച്ചു തൂങ്ങി മരിക്കുകയായിരുന്നു.

അശോകിന്റെ മാതാപിതാക്കളും മറ്റൊരു സ്ത്രീയും രണ്ട് പെയിന്റിങ് തൊഴിലാളികളും ഈ സമയം വീട്ടിലുണ്ടായിരുന്നു. വീട്ടിലുള്ളവര്‍ പുറത്തു പോയ സമയത്ത് സൂര്യ മുറിയുടെ വാതിലടച്ച് ഫാനില്‍ ഷാള്‍ കെട്ടി തൂങ്ങി മരിച്ചെന്നാണ് വീട്ടുകാരുടെ മൊഴി.

വിവരമറിഞ്ഞ് മറ്റുള്ളവര്‍ എത്തിയപ്പോള്‍ കട്ടിലില്‍ കിടത്തിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം ഉണ്ടായിരുന്നത്. ഫാനില്‍ ഷാളും ഉണ്ടായിരുന്നു.

അതുകൊണ്ടുതന്നെ സൂര്യയടുടെ വീട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നുണ്ട്. എന്നാല്‍ മുറിയില്‍നിന്ന് ബഹളം കേട്ട് എത്തി, അഴിച്ചിറക്കിയപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞതായാണ് അശോക് പറയുന്നത്.

മരണം സംഭവിച്ചതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. മുളന്തുരുത്തി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണവും ഇന്‍ക്വസ്റ്റും നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ അശോകും സൂര്യയും ഒരുമിച്ച് ജോലി ചെയ്തിരുന്നു. എന്നാല്‍ നാലു വര്‍ഷം മുമ്പാണ് സൂര്യയുമായി അടുപ്പമുണ്ടായിരുന്നതെന്ന് അശോക് പറയുന്നു.

ഡിസംബര്‍ 15ന് മറ്റൊരു യുവാവുമായി സൂര്യയുടെ വിവാഹവും ഉറപ്പിച്ചിരുന്നു. ഈ ബന്ധം ഇഷ്ടമില്ലാതിരുന്ന സൂര്യ, അശോകിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധം പിടിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version