Connect with us

കേരളം

സൈനികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ്; പ്രചാരണം വ്യാജമെന്ന് റെയില്‍വേ പോലീസ്

Published

on

ട്രെയിൻ യാത്രയ്ക്കിടെ സൈനികന്‍ പെണ്‍കുട്ടിയെ മദ്യംനല്‍കി പീഡിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് റെയില്‍വേ പോലീസ്. പീഡനം നടന്നിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടോ മറ്റോ പോലീസ് നല്‍കിയിട്ടില്ലെന്നും കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണെന്നും കേസിന്റെ അന്വേഷണച്ചുമതലയുള്ള റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍, എസ്.ഐ. ഷാനിഫ് എന്നിവര്‍ പറഞ്ഞു. മാതൃഭൂമിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

രാജധാനി എക്‌സ്പ്രസില്‍വെച്ച് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സൈനികനായ പത്തനംതിട്ട കടപ്ര നിരണം സ്വദേശി പ്രതീഷ്‌കുമാറിനെ മാര്‍ച്ച് 18-നാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഉഡുപ്പിയില്‍നിന്ന് തീവണ്ടിയില്‍ കയറിയ വിദ്യാര്‍ഥിനിയുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയും പിന്നാലെ നിര്‍ബന്ധിച്ച് മദ്യം നല്‍കി ലൈംഗികാതിക്രമം നടത്തിയെന്നുമായിരുന്നു പരാതി. എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയ്ക്കായിരുന്നു സംഭവം.

അതേസമയം, അറസ്റ്റിലായ സൈനികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നെന്നും പോലീസ് ഇക്കാര്യം കോടതിയെ അറിയിക്കുമെന്നുമാണ് കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. മദ്യപിച്ച് വീട്ടുകാര്‍ക്ക് മുന്നിലെത്തിയ പെണ്‍കുട്ടി കെട്ടിച്ചമച്ച കഥയാണ് പീഡനപരാതിയെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഈ പ്രചാരണമെല്ലാം തീര്‍ത്തും വ്യാജമാണെന്നാണ് റെയില്‍വേ പോലീസിന്റെ പ്രതികരണം.

കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടി ഇപ്പോഴും പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. അറസ്റ്റിലായ സൈനികന്‍ ഇപ്പോഴും റിമാന്‍ഡിലാണ്. നേരത്തെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും റെയില്‍വേ പോലീസ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം11 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം14 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം14 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം15 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം16 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version