Connect with us

കേരളം

കോഴിക്കോട് ബീച്ചാശുപത്രിയിൽ ഹൗസ് സർജൻമാർ തമ്മിൽ സംഘർഷം; ചികിത്സ കാത്തു വലഞ്ഞ് രോ​ഗികൾ

കോഴിക്കോട് ബീച്ചാശുപത്രിയിൽ ഹൗസ് സർജൻമാർ തമ്മിൽ വാക്കേറ്റവും സംഘർഷവും. സംഭവത്തിൽ കഷ്ടത്തിലായത് ചികിത്സ തേടിയെത്തിയ രോ​ഗികൾ. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. ജോലിക്കായി ഒരു ഹൗസ് സർജൻ വൈകി എത്തിയത് മറ്റൊരു ഹൗസ് സർജൻ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിലേക്കും പിന്നീട് സംഘർഷത്തിലേക്കും നയിച്ചത്. 

അര മണിക്കൂറോളമാണ് ഹൗസ് സർജൻമാർ ഏറ്റുമുട്ടിയത്. ഒട്ടേറെ രോ​ഗികൾ ഈ സമയത്ത് അത്യാഹിത വിഭാ​ഗത്തിൽ ചികിത്സ കാത്തു നിൽക്കുന്നുണ്ടായിരുന്നു. നെഞ്ചു വേദനയുമായി എത്തിയ രോ​ഗിയെ മെഡിക്കൽ കോളജിലേക്ക് മാറ്റേണ്ട അവസ്ഥ വരെയുണ്ടായി. അതോടെ ചികിത്സയ്ക്ക് കാത്തു നിന്നവരും കൂട്ടിരിപ്പുകാരും ആശുപത്രി അധികൃതരും തമ്മിലുള്ള വാക്കേറ്റവും അരങ്ങേറി. 

ഒടുവിൽ മറ്റൊരു ഡോക്ടർ സ്ഥലത്തെത്തിയാണ് സംഘർഷത്തിനു അയവു വരുത്തിയത്. അനാവാശ്യ വിഷയങ്ങൾ കാരണം രോ​ഗികൾക്ക് ചികിത്സ വൈകിയത് അം​ഗീകരിക്കാൻ സാധിക്കില്ലെന്നു ബീച്ചാശുപത്രി പൗരസമിതി ജനറൽ സെക്രട്ടറി സലാം വെള്ളയിൽ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് വെള്ളയിൽ പൊലീസ് വ്യക്തമാക്കി. 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം7 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം15 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം16 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം16 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം17 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം17 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version