Connect with us

ആരോഗ്യം

കറണ്ടിനോട് അഥവാ വൈദ്യുതിയോട് അലര്‍ജിയുണ്ടാകുമോ? ; ഉണ്ടാകുമെങ്കില്‍ അതെങ്ങനെ?

Screenshot 2024 03 04 195222

പല തരത്തിലുള്ള അലര്‍ജികളെ കുറിച്ചും നിങ്ങള്‍ കേട്ടിരിക്കും. എന്നാല്‍ അധികപേരും കേട്ടിരിക്കാൻ സാധ്യതയില്ലാത്തൊരു അലര്‍ജിയാണ് കറണ്ടിനോട് അഥവാ വൈദ്യുതിയോടുള്ള അലര്‍ജി. ഇങ്ങനെയും ഒരലര്‍ജിയോ എന്ന് സംശയിക്കാം. അതെ, ഇങ്ങനെയും അലര്‍ജിയുണ്ട്. പക്ഷേ ഇതില്‍ അറിയേണ്ട വേറെയും പല കാര്യങ്ങളുമുണ്ട് എന്നതാണ് സത്യം.

ഇലക്ട്രോണിക് ഗാഡ്ഗെറ്റുകള്‍, ഉപകരണങ്ങള്‍ ഒന്നും ഒഴിച്ചുകൂട്ടാൻ പറ്റാത്തൊരു ജീവിതസാഹചര്യമാണ് നമുക്ക് ഇന്നുള്ളത്. എന്നാല്‍ ഇങ്ങനെയുള്ള ഉപകരണങ്ങളില്‍ നിന്നെല്ലാം പ്രവഹിക്കുന്ന വൈദ്യതിയെ ‘സെൻസ്’ ചെയ്യുകയും അതിന്‍റെ പ്രയാസങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നുവെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. ഇതാണ് ‘ഇലക്ട്രോമാഗ്നറ്റിക് ഹൈപ്പര്‍സെൻസിറ്റിവിറ്റി’ (ഇഎച്ച്എസ്).

വളരെ കാലം മുമ്പ് തന്നെ ഇഎച്ച്എസിനെ കുറിച്ച് പരാമര്‍ശമുണ്ട്. എന്നാല്‍ ശാസ്ത്രീയമായി ഇത് മെഡിക്കല്‍ സയൻസ് അംഗീകരിക്കുന്നില്ല എന്നതാണ് പ്രശ്നം. ഇത്തരത്തിലുള്ള അംഗീകരിക്കപ്പെട്ട പഠനങ്ങളില്ല, തെളിവുകളില്ല. റേഡിയോയുമായി അടുത്തിടപഴകുന്ന പട്ടാളക്കാരിലും മറ്റും ‘മൈക്രോവേവ് സിൻഡ്രോം’ എന്നൊരു പ്രശ്നം ബാധിച്ചിരുന്നതായി പഴയ സോവിയറ്റ് യൂണിയൻ അറിയിച്ചതായുള്ള രേഖകള്‍ ഉണ്ട്. ഈ  ‘മൈക്രോവേവ് സിൻഡ്രോം’ തന്നെയാണ് ‘ഇലക്ട്രോമാഗ്നറ്റിക് ഹൈപ്പര്‍സെൻസിറ്റിവിറ്റി’യും.

ഒരു വ്യക്തിക്ക് വൈദ്യുതപ്രവാഹം അനുഭവപ്പെടുന്ന അവസ്ഥ. അത് കംപ്യൂട്ടറില്‍ നിന്നോ മൈക്രോവേവ് ഓവനില്‍ നിന്നോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഉപകരണങ്ങളില്‍ നിന്നോ എല്ലാമാകാം. നമ്മള്‍ വീട്ടില്‍ നിത്യവും ഉപയോഗിക്കുന്ന ഫോണ്‍ അടക്കമുള്ളവ ഇതിലുള്‍പ്പെടുന്നു.

ഇഎച്ചഎസിന് പൊതുവായി ചില ലക്ഷണങ്ങളും പറയപ്പെടുന്നുണ്ട്. തലവേദന, തലകറക്കം, വിറയല്‍, സ്കിൻ പ്രശ്നങ്ങള്‍, ശരീരവേദന, ഉറക്കപ്രശ്നങ്ങള്‍, മൂഡ്-പ്രശ്നങ്ങള്‍, ശ്രദ്ധക്കുറവ് എന്നിങ്ങനെയൊക്കെയാണ് ഇപ്പറയുന്ന ലക്ഷണങ്ങള്‍. ലക്ഷണങ്ങളൊക്കെ ഇങ്ങനെ പട്ടികപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും രോഗമായി മെഡിക്കല്‍ സയൻസ് അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ തന്നെ ഇതിന് ചികിത്സയും ഇല്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version