Connect with us

കേരളം

തലശ്ശേരിയിൽ വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്; ട്രയിനിന്റെ ഗ്ലാസ് തകർന്നു

Untitled design 20

വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ തലശ്ശേരിയിൽ വെച്ചുണ്ടായ കല്ലേറിൽ ട്രയിനിന്റെ ഗ്ലാസ് തകർന്നു. കണ്ണൂരിൽ മൂന്ന് ദിവസത്തിനിടെ നാലാമത്തെ ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. സംഭവത്തിൽ ആര്‍.പി.എഫും പൊലീസും പരിശോധന നടത്തി.

കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് നേരത്തേ വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടായത്. വന്ദേ ഭാരതിന്റെ ജനല്‍ചില്ലിന് താഴെയായിരുന്നു കഴിഞ്ഞ തവണ കല്ല് വന്നുപതിച്ചത്. കാസര്‍കോട്ടു നിന്ന്തിരുവനന്തപുരത്തേക്കുള്ള സര്‍വീസിനിടെയാണ് കഴിഞ്ഞ തവണ കല്ലേറുണ്ടായത്.

വന്ദേഭാരത് എക്സ്പ്രസിന് നേരെയുണ്ടാകുന്ന തുടർച്ചയായ കല്ലേറുകൾ വർധിക്കുകയാണ്. മലപ്പുറത്ത് വെച്ച് തിരൂരിനും ഷൊര്‍ണൂരിനുമിടയിലും കല്ലേറുണ്ടായിരുന്നു. അന്ന് ട്രെയിനിന്റെ ജനല്‍ചില്ലില്‍ വിള്ളലുണ്ടായിരുന്നു.വിള്ളലുണ്ടായ ഭാഗം ഇന്‍സുലേഷന്‍ ടേപ്പുകൊണ്ട് ഒട്ടിച്ചശേഷമായിരുന്നു അന്ന് യാത്ര തുടര്‍ന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുമ്പോഴാണ് തുടരെ തുടരെ കല്ലേറുണ്ടാവുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം23 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം24 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version