Connect with us

കേരളം

സ്‌കൂളുകളും, കോളജുകളും തുറക്കില്ല; പരീക്ഷകള്‍ക്ക് അനുമതി നൽകും; നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

Untitled design 2021 08 04T171152.298

സംസ്ഥാനത്ത് കോവിഡ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. ഓഫീസുകള്‍ തിങ്കള്‍ മുതല്‍ വരെ വെള്ളിയാഴ്ച വരെ പ്രവര്‍ത്തിക്കും.ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗണ്‍ ഉപേക്ഷിച്ച് പഞ്ചായത്തിലെ ജനസംഖ്യയില്‍ രോഗികളുടെ അനുപാതം കണക്കാക്കിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. എല്ലാ ബുധനാഴ്ചയും അനുപാതം പുനര്‍ നിര്‍ണയിക്കും.

സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കാനാണ് അനുമതി.വ്യാപാര, വ്യവസായ സ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങളും തിങ്കള്‍ മുതല്‍ ശിനയാഴ്ച വരെ തുറക്കും. ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും രാത്രി ഒന്‍പതര വരെ ഡെലിവറി നടത്താം. മാളുകളില്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്താനും അനുമതിയുണ്ട്. കടകളില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ മാത്രമെ ആളുകളെ പ്രവേശിപ്പിക്കാവൂ.

മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളെ കടകളില്‍ കൊണ്ടുപോകുന്നതിന് വിലക്കില്ല. ബാങ്കുകള്‍ ആഴ്ചയില്‍ ആറ് ദിവസം തുറക്കും. വരുന്ന ഞായറാഴ്ച സമ്പൂര്‍ണലോക്ക് ഡൗണാണ്. എന്നാല്‍ പതിനഞ്ചാം തിയ്യതി ലോക്കഡൗണ്‍ ഇല്ല. മത്സരപരീക്ഷകള്‍, റിക്രൂട്ട്‌മെന്റ്, സ്‌പോര്‍ട്‌സ് ട്രയലുകള്‍ എന്നിവ നടത്താം.സര്‍വകലാശാല പരീക്ഷകള്‍ക്കും അനുമതിയുണ്ട്.

സ്‌കൂളുകള്‍, കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, തീയേറ്ററുകള്‍ എന്നിവ തുറക്കില്ല. റസ്റ്റോറന്റുകളില്‍ തുറന്ന സ്ഥലങ്ങളിലും കാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ബയോ- ബബ്ള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കാം. പൊതുപരിപാടികള്‍ക്ക് അനുമതിയില്ല. വിവാഹങ്ങള്‍ക്കും മരണാനന്തചടങ്ങിനും 20 പേര്‍ക്ക് മാത്രമാണ് അനുമതി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version