Connect with us

കേരളം

പെൻഷൻ മുടങ്ങിയതോടെ ഭിക്ഷ യാചിക്കാൻ ഇറങ്ങിയ അന്നക്കുട്ടിക്ക് ആശ്വാസം

Screenshot 2023 11 08 171631

ഇടുക്കി അടിമാലിയിൽ പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് തെരുവിൽ ഭിക്ഷ യാചിക്കാൻ ഇറങ്ങിയ 87 വയസ്സുകാരി അന്നക്ക് ആശ്വാസവുമായി ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഉടൻ പെൻഷൻ നൽകാനാണ് തീരുമാനം. അതേസമയം, ഇവർക്കൊപ്പം തെരുവിൽ ഇറങ്ങിയ മറിയക്കുട്ടിക്ക് വിധവാ പെൻഷൻ നൽകാൻ പണമില്ലെന്നാണ് അടിമാലി പഞ്ചായത്തിന്റെ വിശദീകരണം.

ഇന്നും വൈകിട്ട് വരെ മറിയക്കുട്ടിയും അന്നയും 200 ഏക്കറിലും പരിസരത്തും ഭിക്ഷ യാചിച്ച് കയറിയിറങ്ങി. മരുന്നിനും ഉപജീവനത്തിനുമുള്ള പണം ആയാൽ പിന്നെ ഇറങ്ങേണ്ടതാണ് ഇവരുടെ തീരുമാനം. ഇതിൽ രാഷ്ട്രീയം ഇല്ലെന്ന് ഇവർ തറപ്പിച്ചു പറയുന്നു. ഇരുവരും തെരുവിലിറങ്ങി എന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ് ഇടപെട്ടു. ഉടൻ അന്നക്ക് പെൻഷൻ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെൻഷനാണ്. മറിയക്കുട്ടിക്ക് അഞ്ച് മാസത്തെ പെൻഷന്‍ നൽകാൻ ഉണ്ടെന്ന് അടിമാലി പഞ്ചായത്ത് സ്ഥിരീകരിക്കുന്നുണ്ട്. സർക്കാർ ഫണ്ട് നിൽക്കാതെ കൊടുക്കാൻ ആവില്ലെന്നാണ് അവർ വിശദീകരിക്കുന്നത്. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രതീകാത്മകമായി രണ്ട് പേർക്കും ഒരു മാസത്തെ പെൻഷനും കിറ്റും നൽകി.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം26 mins ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം10 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം10 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം10 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം12 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം12 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version