Connect with us

കേരളം

പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ : അനീഷ്യ മാനസിക സമ്മർദം നേരിട്ടു

By anjana750px × 375px (1)

കൊല്ലം പരവൂരിൽ ആത്മഹത്യ ചെയ്ത അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ തൊഴിലിടത്തിൽ മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. സഹപ്രവർത്തകനായ എപിപി പരിഹസിച്ചിരുന്നുവെന്ന് വ്യക്തമാകുന്ന അനീഷ്യയുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് എസിപിയായി ചുമതലയേറ്റ എൻ. ഷിബുവിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

‘ഡിഡിപി എന്നെ വിളിച്ചിട്ട് അനീഷ്യ പോകാൻ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു. സാറേ.എൻ്റെ അവസ്ഥ ഇങ്ങനെയാണ്. പെയിൻ സഹിക്കാൻ വയ്യ. ഹോസ്പിറ്റലിലേക്ക് പോകുകയാണ്. എനിക്ക് അവിടെ പോകാൻ പറ്റില്ല. നിർബന്ധിച്ചാൽ എനിക്ക് ലീവ് എടുക്കാനേ നിവൃത്തിയുള്ളൂ. ഞാൻ ജൂറിസ്ഡിക്ഷൻ വിടാനുള്ള പെർമിഷൻ ചോദിച്ച് ലീവ് ആപ്ലിക്കേഷൻ കൊടുത്തു. അന്ന് രാത്രി മുതൽ. ഈ സംഭവത്തോടെ എന്നെ പരിഹസിക്കാൻ തുടങ്ങി. രാത്രി എന്തിനാണ് ലീവ് എടുത്തേ. രാത്രി ആര് ലീവെടുക്കും. അവൻ ഞാൻ എൻ്റെ അനിയനെപ്പോലെ കണ്ട് അനിയാ എന്ന് വിളിച്ചിട്ടുണ്ട് അവനെ’ അനീഷ്യയുടെ ഓഡിയോ സന്ദേശം ഇപ്രകാരം.

അർദ്ധരാത്രിയിൽ കിളിക്കൊല്ലൂർ സ്റ്റേഷനിലെ ഒരു കേസിൽ അനാരോഗ്യം കാരണം ഹാജരാകാൻ വിസമ്മതിച്ചപ്പോൾ ജൂനിയറായ എപിപി, അനീഷ്യയെ പരിഹസിച്ചെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശമാണിത്. സഹപ്രവർത്തകൻ അവധിയെടുക്കുമ്പോൾ എടുക്കേണ്ടി വരുന്ന അധിക ജോലിയിൽ അനീഷ്യയ്ക്ക് മാനസിക സമ്മർദ്ദമുണ്ടായിരുന്നെ ബന്ധുക്കളുടെ മൊഴി ശരിവയ്ക്കുന്നതാണ് ശബ്ദ സന്ദേശം. തുടർച്ചയായി സഹപ്രവർത്തകൻ അവധിയിൽ പോകുന്നതിലായിരുന്നു അമർഷം. അതിനിടെ എ സി പി എൻ. ഷിബുവിൻ്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അനീഷ്യയുടെ ബന്ധുക്കളുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി. അനീഷ്യയുടെ സുഹൃത്തുക്കളുടേയും മൊഴിയെടുക്കും. ആരോപണ വിധേയരെ ചോദ്യം ചെയ്ത് ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കേസെടുക്കുന്നതിൽ തീരുമാനമെടുക്കും. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് അനീഷ്യയുടെ കുടുംബത്തിൻ്റെ തീരുമാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version