Connect with us

കേരളം

കൊടുംചൂടിൽ സ്റ്റാൻഡിന് നടുവിൽ ഒറ്റപ്പെട്ട് പകച്ച് വയോധിക; സ്നേഹത്തിന്‍റെ കൈനീട്ടി കെഎസ്ആർടിസി ഡ്രൈവർ

1711103103274.jpg

കൊടുംചൂടിൽ ഒറ്റപ്പെട്ടുപോയ വയോധികയയ്ക്ക് താങ്ങായി കെഎസ്ആർടിസി ഡ്രൈവര്‍. കെഎസ്ആര്‍ടിസി ചടയമംഗലം യൂണിറ്റിലെ ഡ്രൈവർ എസ്. സുരേഷ് കുമാറിന്‍റെ നന്മ നിറഞ്ഞ ഇടപെടലിന് കയ്യടിക്കുകയാണ് കേരളം. ആയുർ – അടൂർ ചെയിൻ സർവീസിന് ഇടയിൽ 17ന് ഉച്ചയ്ക്ക് മറ്റൊരു ബസിൽ എത്തി അടൂർ കെഎസ്ആർടിസി സ്റ്റാൻഡിന് നടുവിൽ കൊടും ചൂടിൽ ക്ഷീണിതയായി പകച്ചു നിൽക്കുകയായിരുന്നു വയോധികയായ യാത്രക്കാരി.

ഇത് ശ്രദ്ധയിൽപ്പെട്ട സുരേഷ് കുമാർ ഡ്യൂട്ടിയിലെ തിരക്കിനിടയിലും ബസിൽ നിന്നിറങ്ങി ഊന്നു വടിയുമായി നിന്ന യാത്രക്കാരിക്ക് ആവശ്യമായ സഹായം നൽകി സുരക്ഷിതമായി യാത്ര തുടരുന്നതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു.

പൊതുജനങ്ങളുമായി എപ്പോഴും നേരിട്ട് ഇടപെടേണ്ടിവരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ഇത്തരത്തിൽ ആലംബഹീനരായ അനവധിപേരെ കണ്ടുമുട്ടുന്നുണ്ട്.

 

ഇങ്ങനെയുള്ള അവസരത്തിൽ പ്രത്യാശയുടെയും സഹായത്തിന്‍റെയും ദയയുടെയും മനുഷ്യത്വത്തിന്‍റെയും ഊന്നുവടിയാകാൻ കഴിയണമെന്ന് കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക പേജിൽ വന്ന കുറിപ്പിൽ പറയുന്നു. പ്രതിസന്ധി ഘട്ടത്തിൽ അവസരോചിതമായി ഇടപെട്ട് പ്രവർത്തിച്ച ചടയമംഗലം യൂണിറ്റിലെ ഡ്രൈവർ എസ്. സുരേഷ് കുമാറിന് പോസ്റ്റിൽ അഭിനന്ദനങ്ങളും അറിയിക്കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 mins ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം18 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം21 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം22 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം23 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം24 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version