Connect with us

കേരളം

പൂർണ​ഗർഭിണിയുമായി വന്ന ആംബുലൻസ് ടിപ്പർ ലോറിയിലിടിച്ച് ഗർഭസ്ഥശിശു മരിച്ചു

Published

on

12 44 07 ambulance accident

പൂർണ ഗർഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ട് ഗർഭസ്ഥശിശു മരിച്ചു.

യുവതിയെ തിരുവനന്തപുരം എസ്എടിയിലേക്കു കൊണ്ടുപോകുന്നതിനിടെ കല്ലുവാതുക്കൽ ജംങ്ഷനു സമീപമാണ് അപകടമുണ്ടായത്.

ആംബുലൻസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ നാലു പേർക്ക് പരുക്കേറ്റു. മീയണ്ണൂർ സ്വദേശിനി ഗീതുവിനെ (21) കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ നിന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു കൊണ്ടു പോകുപോവുകയായിരുന്നു. ​

ഗീതുവിനെ കൂടാതെ ആംബുലൻസിലുണ്ടായിരുന്ന മാതാവ് ഉമയനല്ലൂർ സ്വദേശിനി പ്രിയ (40), ബന്ധു മീയണ്ണൂർ സ്വദേശി ആശ (33) എന്നിവർക്കും ആംബുലൻസ് ഡ്രൈവർ കൊല്ലം അഞ്ചാലുംമൂട് സ്വദേശി വിഷ്ണു (28 വിനും പരുക്കേറ്റു.

ആംബുലൻസുമായി കൂട്ടിയിടിച്ച ടിപ്പർ ലോറിയുടെ പിന്നിൽ മറ്റൊരു ടിപ്പർ ലോറി ഇടിക്കുക ഉണ്ടായി.

ആദ്യ ടിപ്പർ ലോറിയിൽ കരിങ്കല്ലും ഇതിനു പിന്നിൽ ഇടിച്ച ടിപ്പർ ലോറി മണ്ണ് കയറ്റി വരികയായിരുന്നു.

ആംബുലൻസിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. ഗർഭിണി ഉൾപ്പെടെ പരുക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറ്റി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം3 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version