Connect with us

കേരളം

ആരാധനാലയങ്ങൾ തുറന്നു; സംസ്ഥാനത്ത് ഇന്നു മുതൽ കൂടുതൽ ഇളവുകൾ

lockdown 1

സംസ്ഥാനത്ത് ഒന്നരമാസത്തെ ഇടവേളയ്ക്കു ശേഷം ഇന്നു മുതൽ ആരാധനാലയങ്ങൾ തുറന്നു. ടെസ്റ്റ് പോസിറ്റിലവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലാണ് ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുള്ളത്. കടുത്ത നിയന്ത്രണങ്ങളോടെയാവും ദർശനം നടത്താനാവുക.

ഒരുസമയം പരമാവധി 15 പേർക്കായിരിക്കും ആരാധനാലയങ്ങളിൽ പ്രവേശന അനുമതി. ഗുരുവായൂർ ക്ഷേത്രത്തിൽ ദിവസം 300 പേർക്ക് പ്രവേശനാനുമതി ഉണ്ട്. ഇതിനായി മുൻകൂർ ബുക്ക് ചെയ്യണം. ​ഗുരുവായൂരിൽ വിവാഹവും നടത്താനാവും. കോവിഡ് വ്യാപനം രൂക്ഷമാവുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ആരാധനാലയങ്ങൾ തുറക്കുന്നത്.

കൂടാതെ ഇന്നു മുതൽ കൂടുതൽ ഇളവുകളും സംസ്ഥാനത്ത് വരുന്നുണ്ട്. 16-ൽ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകൾക്ക് 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കും. ടിപിആർ 16-നും 24-നും ഇടയിലുള്ള ഇടങ്ങളിൽ സർക്കാർ ഓഫീസുകളിൽ 25 ശതമാനം ജീവനക്കാരോടെയാവും പ്രവർത്തിക്കുക.

ടെലിവിഷൻ പരമ്പരകൾക്കും ഇൻഡോർ ഷൂട്ടിംഗുകൾക്കും നിയന്ത്രണങ്ങളോടെ അനുമതി നൽകിട്ടുണ്ട്. ജൂലൈ ഒന്നുമുതൽ മെഡിക്കൽ കോളേജുകളിൽ ക്ലാസ് തുടങ്ങും. പൊതുജനങ്ങൾക്ക് പ്രവേശനം നൽകില്ലെന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ബാങ്കുകൾക്ക് പ്രവർത്തിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം7 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം11 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം13 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം13 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version