Connect with us

കേരളം

വാളയാര്‍ കേസിലെ മുഴുവന്‍ രേഖകളും സിബിഐക്ക് കൈമാറും സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published

on

f002cab68f540ea27a2640d74047169cf4b19796d262f9eed97cd6e3ebc71651

വാളയാര് കേസിലെ മുഴുവന് രേഖകളും സിബിഐക്ക് കൈമാറുമെന്ന് സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു.പ്രഥമ വിവര റിപ്പോര്ട്ടും കേസ് ഡയറിയും ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപോര്ട്ടും സിബിഐക്ക് നല്കും. അന്വേഷണം വേഗത്തിലാക്കണമെന്നും കോടതി മേല്നോട്ടത്തില് വേണമെന്നും ആവശ്യപ്പെട്ട് പെണ്കുട്ടികളുടെ മാതാവ് സമര്പ്പിച്ച ഹര്ജിയിലാണ് പ്രോസിക്യൂഷന് തീരുമാനം അറിയിച്ചത്.

കേസ് സിബിഐ ഏറ്റെടുക്കണമെന്ന് വിജ്ഞാപനം ഇറക്കിയതല്ലാതെ മറ്റ് രേഖകള് കൈമാറിയിട്ടില്ലന്ന് സിബിഐ അറിയിച്ചു. തുടരന്വേഷണം നടത്തേണ്ട കേസില് രേഖകള് വേണമെന്നും സിബിഐ ബോധിപ്പിച്ചു.സിബിഐയുടേത് അനാവശ്യ ആരോപണമാണന്നും സര്ക്കാര് വിജ്ഞാപനം ഇറക്കിയ നിലയ്ക്ക് കേന്ദ്ര ഏജന്സിക്ക് അന്വേഷണം ഏറ്റെടുക്കാവുന്നതേയുള്ളുവെന്നും സര്ക്കാര് വ്യക്തമാക്കി. സംസ്ഥാന സര്ക്കാര് വിജ്ഞാപനം ഇറക്കിയെന്നും തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്ക്കാരാണന്നും അത് വേഗത്തില് വേണമെന്നും ജസ്റ്റിസ് വി.ജി.അരുണ്
നേരത്തെ സിബിഐയോട് നിര്ദേശിച്ചിരുന്നു. കേസ് രണ്ടാഴ്ച കഴിഞ്ഞ് കോടതി പരിഗണിക്കും.

വാളയാറില് പ്രായപൂര്ത്തിയാവാത്ത രണ്ട് പെണ്കുട്ടികള് ലൈംഗീക പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത സംഭവത്തില് സര്ക്കാര് നല്കിയ അപ്പീലിലാണ് കേസ് വീണ്ടും വിചാരണ ചെയ്യാന് ഹൈക്കോടതി നിര്ദ്ദേശിച്ചത്.സര്ക്കാര് അപേക്ഷ പരിഗണിച്ച്‌ കേസില് തുടരന്വേഷണത്തിന് വിചാരണ കോടതിയും ഉത്തരവിട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version