Connect with us

കേരളം

അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ആകാശവാണി നിലയങ്ങള്‍

Published

on

pic 1

എ.എം(ആംപ്ലിറ്റിയൂട്ട് മോഡുലേറ്റഡ്) ട്രാന്‍സ്മിഷന്‍ സംവിധാനത്തിലുള്ള റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാനുള്ള നീക്കം സജീവമാകുന്നതോടെ ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് നിലയങ്ങള്‍ പ്രതിസന്ധിയിലേക്ക്.

ട്രാന്‍സ്മിഷന്‍ വാള്‍വുകള്‍ കാലഹരണപ്പെട്ടതാണ് ആകാശവാണി നിലയങ്ങള്‍ പൂട്ടാന്‍ പ്രധാന കാരണമാകുന്നത്. സാങ്കേതിക വിദ്യയില്‍ വളരെ കാലപ്പഴക്കം ചെയ്ത രീതികളാണ് ഇപ്പോഴും ആകാശവാണി നിലയങ്ങള്‍ പിന്‍തുടരുന്നത്.

നിലവില്‍ ആകാശവാണി ഉപയോഗിക്കുന്ന ട്രാന്‍സ്മിഷന്‍ വാല്‍വുകള്‍ ലോകത്തൊരിടത്തും നിര്‍മിക്കുന്നില്ലെന്നതും പരിമിതിയാണ്.

അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്ന ആലപ്പുഴ നിലയം പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രസാര്‍ ഭാരതി പിന്‍വലിച്ചെങ്കിലും ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ ഇത് വീണ്ടും പ്രശ്നമായേക്കും.

ഡിജിറ്റല്‍ സാങ്കേതികവിദ്യ ക്രമപ്പെടുത്താന്‍ ചുരുങ്ങിയതു ഒരു വര്‍ഷമെങ്കിലുമെടുക്കുമെന്നതിനാല്‍ അതുവരെ അറ്റകുറ്റപ്പണികള്‍ നടത്തി മുന്നോട്ടുപോകാനുള്ള നീക്കവും നടക്കുന്നുണ്ട്.

എ.എം സ്റ്റേഷനുകള്‍ കാലഹരണപ്പെട്ടെന്നും പ്രവര്‍ത്തന ചെലവ് കൂടുതലാണെന്നും ന്യായം പറയുമ്പോഴും കാലത്തിനനുസരിച്ച് അപ്ഡേറ്റ് ചെയ്യാനുള്ള ശ്രമം പ്രസാര്‍ ഭാരതി നടത്തുന്നില്ല.

ഇതു കൂടാതെ സംസ്ഥാനത്ത് ഒരു പ്രധാന കേന്ദ്രം മതിയെന്ന നിലപാടും പ്രസാര്‍ ഭാരതി സ്വീകരിച്ചിട്ടുണ്ട്. അതേസമയം എഫ്.എം ബാന്‍ഡുകള്‍ നിലനിര്‍ത്തും. റിലേ വാര്‍ത്തകളടക്കം എ.എം ബാന്‍ഡിലാണ് നിലവില്‍ പ്രക്ഷേപണം ചെയ്യുന്നത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version