Connect with us

കേരളം

ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ സ്ഥാനമാറ്റത്തില്‍ പ്രതിഷേധം അറിയിച്ച് കെജിഎംസിടിഎ

Published

on

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്രണ്ടിന്‍റെ സ്ഥാനമാറ്റത്തില്‍ പ്രതിഷേധം അറിയിച്ച് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ. താങ്ങാവുന്നതിലും അപ്പുറം ഭാരം ആരോഗ്യ പ്രവർത്തകർ നേരിടുന്നു. ഉത്തരവാദിത്തം മുഴുവൻ സൂപ്രണ്ടിൽ കെട്ടി വെക്കാൻ ശ്രമമുണ്ടായി എന്നും കെജിഎംസിടിഎ വിമര്‍ശിക്കുന്നു.

രോഗികളുടെ മരണം കൃത്യസമയത്ത് ബന്ധുക്കളെ അറിയിക്കാത്തത് ഉൾപ്പെടെ ആശുപത്രിക്ക് എതിരെ തുടർച്ചയായി പരാതികൾ ഉയർന്നിരുന്നു. രണ്ട് രോഗികള്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ബന്ധുക്കളെ വിവരമറിയിച്ചത്.

സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ രാംലാലിനെ മാറ്റിയത്. ഡോ. സജീവ് ജോര്‍ജ് പുളിക്കലാണ് പുതിയ സൂപ്രണ്ട്.

കൊല്ലം കാവനാട് വാലുവിള ദേവദാസ് (58), ചെങ്ങന്നൂര്‍ പെണ്ണുക്കര കവിണോടിയില്‍ തങ്കപ്പന്‍ (68) എന്നിവരുടെ മരണവിവരമാണ് യഥാസമയം ബന്ധുക്കളെ അറിയിക്കാതിരുന്നത്. ബന്ധുക്കള്‍ ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നിട്ടും മരണം അറിയിക്കാതിരുന്നതിന് എതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി സൂപ്രണ്ടിനെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരളം8 hours ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം9 hours ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം1 day ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം1 day ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം1 day ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം1 day ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കേരളം1 day ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

കേരളം1 day ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

കേരളം1 day ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version