Connect with us

കേരളം

അജീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; പ്രദേശത്ത് കനത്ത ജാഗ്രത

Published

on

IMG 20240210 WA0002

വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷ്(47)ന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദ്ദേഹം രാത്രി ഒമ്പതരയോടെയാണ് വീട്ടിലെത്തിച്ചത്. ഇന്ന് എടമല സെന്റ് അല്‍ഫോന്‍സ് പളളിയില്‍ ഉച്ചയക്ക് ശേഷം മൂന്ന് മണിക്കാണ് സംസ്‌കാര ശുശ്രൂഷകള്‍.

ആനയുടെ സാന്നിദ്ധ്യമുള്ളതിനാല്‍ പ്രദേശത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകള്‍ മൃതദ്ദേഹം കാണാനായി എത്തുമ്പോള്‍ അതീവ ശ്രദ്ധവേണമെന്നും മുന്നറിയിപ്പുണ്ട്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ അജീഷ് മരിച്ചത്. ആനയെ കണ്ട് അജീഷ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു.

റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിച്ചത്. അതേസമയം ആനയിറങ്ങിയ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരില്ലാത്തതും വെളിച്ച കുറവും ചൂണ്ടികാട്ടി നാട്ടുകാര്‍ പ്രതിഷേധിച്ചു. വനം വകുപ്പ് ആനയെ കാട്ടിലേക്ക് തുരത്തി ഓടിക്കുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു. കാട്ടാനയെ ഇന്ന് രാവിലെ മയക്കുവെടി വെക്കും.

വെളിച്ചക്കുറവ് മൂലം ഇന്നലെ വെടിവെക്കാനായില്ല എന്നതിനാലാണ് തീരുമാനം. കാട്ടാനയെ മയക്കുവെടിവെച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാന്‍ ശനിയാഴ്ച ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സബ്കലക്ടറുടെ ഓഫീസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം6 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം9 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം13 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം13 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 days ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version