Connect with us

കേരളം

എയർടെൽ 5ജി കൊച്ചിയിൽ ആരംഭിച്ചു; ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെ

റിലയൽസ് ജിയോയ്ക്ക് പിന്നാലെ കൊച്ചിയിൽ 5ജി സേവനം ഭാരതി എയർടെല്ലും ആരംഭിച്ചു. സൂപ്പർഫാസ്റ്റ് കോൾ കണക്ഷൻ, വ്യക്തമായ ശബ്ദം, ഏറ്റവും മികച്ച വീഡിയോ സ്ട്രീമിങ്, ​ഗെയിമിങ് മൾപ്പിൾ ചാറ്റിങ്, ചിത്രങ്ങളുടെ ഉടനടിയുള്ള അപ്‌ലോഡിങ് എന്നിവ എയർടെൽ 5ജി പ്ലസ് വാ​​ഗ്ദാനം ചെയ്യുന്നുണ്ട്.
4 ജി സേവനത്തെക്കാൾ 20-30 ഇരട്ടി വേ​ഗത്തിൽ സേവനങ്ങൾ 5ജി പ്ലസിലൂടെ ആസ്വദിക്കാൻ കഴിയുമെന്നും മുഴുവൻ ന​ഗരങ്ങളിലും 5ജി പ്ലസിന്റെ സേവനം ഉറപ്പാക്കാൻ ശ്രമിക്കുമെന്നും ഭാരതി എയർടെൽ കേരള സിഒഒ അമിത് ​ഗുപ്ത പറഞ്ഞു.

നിലവിലെ 4ജി സിം തന്നെ ഉപയോ​ഗിച്ച് 5ജിയിലേക്ക് മാറാം. 5ജി അവതരണം പൂർത്തിയാകുന്നതോടെ നിലവിലെ ഡേറ്റ പ്ലാനുകൾ തുടരാമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ 5ജി ലഭ്യമാകുന്ന ന​ഗരങ്ങൾ ഇവയാണ്. കടവന്ത്ര, പനമ്പള്ളി ന​ഗർ, ജവഹർ ന​ഗർ, കലൂർ, കച്ചേരിപ്പടി, എളമക്കര, ടൗൺഹാൾ, കെഎസ്ആർടിസി ജങ്ഷൻ, എംജി റോഡ്, മഹാരാജാസ് കോളജ് ​ഗ്രൗണ്ട്, ഇടപ്പള്ളി, പാലാരിവട്ടം, എൻഎച്ച്, വൈറ്റില, ചിലവന്നൂർ, തോപ്പുംപടി, രവിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് സേവനം ആദ്യ ഘട്ടത്തിൽ ലഭിക്കുന്നത്.

നെറ്റ്‌വർക്ക് സംവിധാനങ്ങൾ പൂർത്തിയാകുന്നത് അനുസരിച്ച് ഘട്ടം ഘട്ടമായി സേവനം ന​ഗരം മുഴുവൻ വ്യാപിപ്പിക്കാനാണ് ശ്രമം.മൊബൈലിൽ സെറ്റിങ് ടാബിൽ കണക്ഷൻസ് അല്ലെങ്കിൽ മൊബൈൽ നെറ്റ്‌വർക്ക് എടുത്ത് 5ജി നെറ്റ്‌വർക്ക് മോഡ് സെലക്ട് ചെയ്താൽ നിങ്ങളുടെ മൊബൈലിൽ 5ജി സേവനം ലഭ്യമാകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version