Connect with us

കേരളം

ബി ടെക് പരീക്ഷ ഓഫ്‌ലൈനായി വേണ്ടെന്ന് എഐസിടിഇ

Published

on

exam 2

ബി ടെക് പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന് സാങ്കേതിക സര്‍വകലാശാലയോട് എഐസിടിഇ. പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നത് നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതമല്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പരീക്ഷകള്‍ക്കായി മാത്രം സംസ്ഥാനത്ത് എത്താനാവില്ല. കൊടിക്കുന്നില്‍ സുരേഷ് എംപി നല്‍കിയ പരാതിയിലാണ് എഐസിടിഇ തീരുമാനം.

കൊവിഡ് രണ്ടാം തരംഗം ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ പരീക്ഷകള്‍ക്കായി കുട്ടികള്‍ എത്തിച്ചേരുന്നത് അപകടകരമായ സാഹചര്യത്തിന് വഴിയൊരുക്കുമെന്ന് എഐസിടിഇ വിലയിരുത്തി. ഓഫ്‌ലൈനായി പരീക്ഷ നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നും എഐസിടിഇ നിര്‍ദേശിച്ചു.

ജമ്മു കശ്മീര്‍ മുതലുള്ള കുട്ടികള്‍ കേരളത്തില്‍ പഠിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇവര്‍ക്ക് പരീക്ഷകള്‍ക്ക് എത്തിച്ചേരുന്നതിന് ബുദ്ധിമുട്ടുണ്ട്. അതുമാത്രമല്ല, കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായാലും ഓഫ് ലൈനായി ഇപ്പോള്‍ പരീക്ഷ നടത്തുന്നത് ബുദ്ധിമുട്ടാകും.

മാത്രമല്ല എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാനായിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ വിഷയം ഹൈക്കോടതിക്ക് മുന്നിലെത്തിയപ്പോള്‍, മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് പരീക്ഷ എഴുതാനും അത് ഒന്നാമത്തെ ചാന്‍സായി കണക്കാക്കാനും കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version