Connect with us

കേരളം

മദ്യപിച്ച്‌ വാഹനമോടിച്ചാൽ രണ്ടാം തവണ 15000 പിഴ, രണ്ട്‌ വർഷം വരെ തടവ്‌

Published

on

ഗതാഗതനിയമലംഘനം കണ്ടെത്താൻ എഐ (നിർമിതബുദ്ധി) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ഥാപിച്ച 726 ക്യാമറകൾ വ്യാഴാഴ്ച രാവിലെ മുതൽ പ്രവർത്തനം തുടങ്ങി.

ഹെൽമറ്റില്ലാത്ത യാത്ര – 500 രൂപ
രണ്ടാംതവണ – 1000രൂപ
ലൈസന്സില്ലാതെയുള്ള യാത്ര -5000രൂപ
ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം – 2000രൂപ
അമിതവേഗം – 2000രൂപ
മദ്യപിച്ച് വാഹനമോടിച്ചാൽ – ആറുമാസം തടവ് അല്ലെങ്കിൽ 10000 രൂപ
രണ്ടാംതവണ – രണ്ട് വര്ഷം തടവ് അല്ലെങ്കിൽ 15000 രൂപ
ഇന്ഷുറന്സില്ലാതെ വാഹനം ഓടിച്ചാൽ – മൂന്നുമാസം തടവ് അല്ലെങ്കിൽ 2000രൂപ
രണ്ടാംതവണ – മൂന്നു മാസം തടവ് അല്ലെങ്കിൽ 4000 രൂപ
ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേരുണ്ടെങ്കിൽ – 1000രൂപ
സീറ്റ് ബെല്റ്റില്ലെങ്കിൽ ആദ്യതവണ -500രൂപ
ആവർത്തിച്ചാൽ – 1000രൂപ

726 കാമറയിൽ 675 എണ്ണം നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് പ്രവർത്തിക്കുന്നവയും ബാക്കി ഫോർ ഡി റീഡർബേസ് എൻഫോൾസ്മെന്റ് സിസ്റ്റം കാമറകളുമാണ്. ഹെൽമെറ്റ്, ഇരുചക്ര വാഹനങ്ങളിലെ രണ്ടിൽ കൂടുതൽ പേരുടെ യാത്ര, മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, അപകടമുണ്ടാക്കി വാഹനങ്ങൾ നിർത്താതെ പോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ എഐ കാമറകൾ സ്വയം കണ്ടുപിടിക്കും.

അനധികൃത പാർക്കിങ് കണ്ടെത്താൻ 25ഉം സിഗ്നൽ ജങ്ഷനുകളിലെ ലംഘനങ്ങൾ കണ്ടെത്താൻ 18ഉം അമിതവേഗത കണ്ടെത്താൻ എട്ടും കാമറകളുണ്ട്. മികച്ച ദൃശ്യമികവിൽ (മൾട്ടിപ്പിൾ എക്സ്പ്ലോഷർ) നിയമലംഘനങ്ങളുടെ ചിത്രങ്ങൾ പകർത്തി കൺട്രോൾ റൂമിലേക്ക് അയക്കും. അവിടെനിന്ന് വാഹന ഉടമയ്ക്ക് ചിത്രങ്ങൾ ഉൾക്കൊള്ളിച്ച പിഴ നോട്ടീസ് അയക്കും. ഓരോ ജില്ലയിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. തിരുവനന്തപുരം ട്രാൻസ്പോർട്ട് കമീഷണറേറ്റിലാണ് കേന്ദ്രീകൃത കൺട്രോൾ റൂമും ഡാറ്റാ സെന്ററും.

നിയമലംഘനം ക്യാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസയച്ച് തുടർ നടപടികളിലേക്ക് കടക്കും. ഇരുചക്രവാഹനങ്ങളിൽ രക്ഷിതാക്കള്‍ക്കൊപ്പം ഒരു കുട്ടി യാത്ര ചെയ്താലും പിഴ വീഴും. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവുള്ളത്.

മൂന്നരക്ക് മുഖ്യമന്ത്രിയാണ് എഐ ക്യാമറകൾ ഉദ്ഘാടനം ചെയ്യുന്നത്. കെൽട്രോണാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. മൂന്നു വർഷത്തേക്ക് കെൽട്രോണുമായുള്ള കരാർ. കണ്‍ട്രോള്‍ റൂമിൻെറ പ്രവ‍‍ർത്തനവും ക്യാമറകളുടെ പരിപാലനുവും കെൽട്രോണിൻെറ ചുമതലയാണ്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം വഴിയാണ് പിഴ ചുമത്താനുള്ള ചെല്ലാനുകള്‍ നൽകുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം7 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം15 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം15 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം15 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം17 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം17 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version