Connect with us

കേരളം

എഐ ക്യാമറയിൽ ആദ്യ ദിനം കുടുങ്ങിയവർ 38,520; നോട്ടീസ് ഇന്ന് മുതൽ; ഉടമയുടെ മൊബൈലിൽ എസ്എംഎസ്

എഐ ക്യാമറ ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചപ്പോൾ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയുള്ള സമയത്തിനിടെ കണ്ടെത്തിയത് 38,520 നിയമ ലംഘനങ്ങൾ. 726 ക്യാമറകളിൽ 692 എണ്ണമാണ് പ്രവർത്തിച്ചത്. 250 മുതൽ 3000 രൂപ വരെ പിഴയീടാക്കാവുന്ന നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ‌

വാഹന ഉടമകൾക്ക് ഇന്ന് മുതൽ നോട്ടീസ് അയച്ചു തുടങ്ങും. വീട്ടിലെ മേൽവിലാസത്തിലായിരിക്കും നോട്ടീസ് ലഭിക്കുക. ഉടമയുടെ മൊബൈൽ നമ്പറിലേക്ക് എസ്എംഎസും വരും. കെൽട്രോണിന്റെ ജീവനക്കാരാണ് നിയമ ലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് കൈമാറുന്നത്. ചിത്രം പരിശോധിച്ച ശേഷം ഇവരാണ് പിഴ ചുമത്തുക.

ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ഇവ ഉപയോ​ഗിക്കാതിരിക്കൽ. സി​ഗ്നൽ ലംഘനം, ഡ്രൈവിങിനിടെ മൊബൈൽ ഉപയോ​ഗം, ഇരുചക്ര വാഹനത്തിൽ രണ്ടിലധികം യാത്രക്കാർ, നോ പാർക്കിങ്, അതിവേ​ഗം എന്നിവയാണ് ക്യാമറകൾ കണ്ടെത്തുക. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ പിഴ അടക്കേണ്ടി വരും. 90 ദിവസം കഴിഞ്ഞേ കോടതിയെ സമീപിക്കു. 15 ദിവസത്തിനുള്ള അപ്പീൽ നൽകാനും സൗകര്യമുണ്ട്.

ഇന്നലെ ഏറ്റവും കൂടുതൽ നിയമ ലംഘനം കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. 4778 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. മലപ്പുറത്താണ് ഏറ്റവും കുറവ്. ജില്ലയിൽ വെറും 545 നിയമ ലംഘനങ്ങൾ മാത്രമാണ് കണ്ടെത്തിയത്. തിരുവനന്തപുരമാണ് കൊല്ലം കഴിഞ്ഞാൽ നാലായിരത്തിന് മുകളിൽ നിയമ ലംഘനം കണ്ടെത്തിയ ജില്ല. ഇവിടെ 4362 എണ്ണമാണ് കണ്ടെത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version