Connect with us

കേരളം

കോഴിക്കോട്ട് രോ​ഗി​യാ​യ ഭ​ർ​ത്താവിന്റെ മു​റി തീ വച്ച ശേഷം ഭാര്യ കി​ണ​റ്റി​ൽ ചാ​ടി

Published

on

318

കോഴിക്കോട് ബാലുശേരിയിൽ രോ​ഗി​യാ​യ ഭ​ർ​ത്താ​വ് കി​ട​ക്കു​ന്ന മു​റി​യി​ൽ തീ​യ്യി​ട്ട ശേ​ഷം കി​ണ​റ്റി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച യു​വ​തി​യെ നാ​ട്ടു​കാ​ർ ര​ക്ഷി​ച്ചു. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ബാ​ലു​ശ്ശേ​രി തു​രു​ത്ത്യാ​ട് കാ​ഞ്ഞി​ക്കാ​വി​ൽ പോ​ണോ​യി​ൽ അ​ബ്​​ദു​ല്ല​യു​ടെ ഭാ​ര്യ സാ​ബി​റ​യാ​ണ് വീ​ട്ടി​നു​ള്ളി​ൽ തീ​യി​ട്ട ശേ​ഷം തൊ​ട്ട​ടു​ത്ത സ​ഹോ​ദ​ര​െൻറ വീ​ട്ടി​ലെ കി​ണ​റ്റി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച​ത്.

കി​ണ​റ്റി​ൽ വീ​ണ സാ​ബി​റ​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​യാ​ണ് നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച​ത്. അ​ബ്​​ദു​ല്ല​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ​പ്പോ​ൾ വീ​ട്ടി​നു​ള്ളി​ൽ​നി​ന്നും തീ​യും പു​ക​യും ഉ​യ​രു​ന്ന​താ​ണ് ക​ണ്ട​ത്.

പു​റ​ത്തു​നി​ന്നും അ​ട​ച്ച വാ​തി​ൽ ച​വി​ട്ടി തു​റ​ന്ന് അ​ക​ത്തേ​ക്ക് ക​ട​ന്നെ​ങ്കി​ലും പു​ക​നി​റ​ഞ്ഞ​തി​നാ​ൽ മു​റി​യി​ലേ​ക്ക് ക​ട​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യായി​രു​ന്നു. പ​ക്ഷാ​ഘാ​തം മൂ​ലം ഒ​രു ഭാ​ഗം ത​ള​ർ​ന്ന അ​ബ്ദു​ള്ള​ക്ക് സം​സാ​രി​ക്കാ​നും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​ബ്ദു​ള്ള കി​ട​ന്ന എ.​സി മു​റി​യി​ലാ​കെ പു​ക നി​റ​ഞ്ഞ്, ക​ട്ടി​ലും കി​ട​ക്ക​ക്കും തീ​യും പി​ടി​ച്ചി​രു​ന്നു. ശ്വാ​സ​ത​ട​സ്സം മൂ​ലം അ​വ​ശ​നാ​യ അ​ബ്​​ദു​ല്ല​യെ​യും ര​ക്ഷി​ക്കാ​നെ​ത്തി​യ സ​ഹോ​ദ​രി ആ​മി​ന​യെ​യും നാ​ട്ടു​കാ​ർ പു​റ​ത്തെ​ടു​ത്ത് മൊ​ട​ക്ക​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

പേ​രാ​മ്പ്ര​യി​ൽ​നി​ന്നും ന​രി​ക്കു​നി​യി​ൽ​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. സാ​ബി​റ​യെ​യും ക​ര​ക്കെ​ത്തി​ച്ച് മൊ​ട​ക്ക​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. അ​ബ്​​ദു​ള്ള​യും സാ​ബി​റ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്.

സാ​ബി​റ​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ബാ​ലു​ശ്ശേ​രി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 mins ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം17 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം20 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം20 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം21 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം22 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം24 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം1 day ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം1 day ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version