Connect with us

കേരളം

നിയമസഭ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ഇന്ന് കൂടി മാത്രം

Published

on

c7ec6ef6db6fc6ecfe643dd05a0368965210b4bf3cdc4829d9383e4dc7d77aca

വോട്ടർ പട്ടികയിൽ പേര്‌ ചേർക്കുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. രാത്രി 12 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്നുവരെ അപേക്ഷിക്കുന്നവരെ ഉൾപ്പെടുത്തി അനുബന്ധ പട്ടിക 20ന് പ്രസിദ്ധീകരിക്കും.

2021 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് തികയുന്ന ആർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ഇതിനു www.voterportal.eci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. വോട്ടർ ഹെൽപ്‌ ലൈൻ മൊബൈൽ ആപ്പ് വഴിയും പേര് ചേർക്കാവുന്നതാണ്. ഓൺലൈനായി മാത്രമാണ് അപേക്ഷ സ്വീകരിക്കുക. അക്ഷയ കേന്ദ്രങ്ങൾ വഴിയോ സ്വയമോ അപേക്ഷിക്കാം.

തദ്ദേശ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടർ പട്ടിക വ്യത്യസ്തമായതിനാൽ വോട്ടർ പട്ടികയിൽ പേരുകൾ ഉണ്ടെന്ന് വോട്ടർമാർ ഉറപ്പുവരുത്തണം. നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലായ nvsp.in ൽ തന്നെ വോട്ടർ പട്ടികയിൽ പേര് നോക്കാനുള്ള സൗകര്യം ഉണ്ട്. നാളെ മുതൽ വീണ്ടും അപേക്ഷ നൽകാമെങ്കിലും ഇവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ കഴിയില്ല. മാർച്ച് 9ന് ശേഷം വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ലഭിക്കുന്ന അപേക്ഷകൾ തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version