Connect with us

കേരളം

പോലീസ് സ്റ്റേഷനിൽ തമ്മിലടിച്ച വനിതാ എസ്ഐമാർക്കെതിരെ നടപടി

Published

on

Untitled design

പോലീസ് സ്റ്റേഷനിൽ തമ്മിലടിച്ച വനിതാ എസ്ഐമാർക്കെതിരെ നടപടി. കൊട്ടാരക്കര വനിതാസെല്ലിൽ സീനിയോറിട്ടിയെ ചൊല്ലി ഏറ്റുമുട്ടിയ വനിതാ എസ് ഐമാർക്കാണ് സ്ഥലം മാറ്റം. എസ് ഐമാരായ ഫാത്തിമ ത്രെസിയ, ഡെയ്സി ലൂക്കോസ് എന്നിവരെയാണ് പിങ്ക് പട്രോൾ സംഘത്തിലേക്ക് സ്ഥലംമാറ്റിയത്. റൂറൽ എസ് പിയുടെ ഓഫീസ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. വനിതാ എസ് ഐ ആർ സുശീലാമ്മയ്ക്ക് പകരം വനിതാസെൽ എച്ച് എച്ച് ഒയുടെ ചുമതല നൽകി.

സി.ഐ ആയി പ്രൊമോഷൻ കാത്തിരുന്നവരാണ് ഏറ്റുമുട്ടിയ എസ്ഐമാർ. ഉദ്യോഗസ്ഥർ ഏറ്റുമുട്ടിയത് ഗുരുതര കുറ്റമാണെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് എസ് ഐമാരായ ഫാത്തിമയും ഡെയ്സിയും ഏറ്റുമുട്ടിയത്. വനിതാ സെൽ സി ഐയായിരുന്ന ബി സുധർമ്മ വിരമിച്ചതിന് ശേഷം പകരം നിയമനം നടന്നിരുന്നില്ല. ഇതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ഏറെനാളായി വനിതാ സെല്ലിൽ ഒന്നിച്ച് ജോലി ചെയ്തുവരികയായിരുന്നു ഇരുവരും.

വനിതാ പൊലീസ് സ്റ്റേഷനിൽ ഏറ്റുമുട്ടിയ എസ് ഐമാരിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. പൊതു ജനസമക്ഷമായിരുന്നു വനിതാ എസ്ഐമാരുടെ കൈയാങ്കളി. വനിതാ സ്റ്റേഷനിൽ എസ്ഐയുടെയും എസ്എച്ച്ഒ യുടെയും ചുമതല വഹിച്ചു വന്നിരുന്നത് ഫാത്തിമയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ടയാളാണ് ഡെയ്സി. കൊട്ടാരക്കരയിലേക്ക് പുനർ നിയമനമായതോടെയാണ് ഇന്നലെ ചുമതലയേക്കാൻ ഡെയ്സി വനിതാ സ്റ്റേഷനിലെത്തിയത്. എന്നാൽ ഇതു സംബന്ധിച്ച ഒരറിവും ഫാത്തിമക്കു ലഭിച്ചിരുന്നില്ല. ഇതു മൂലം ചുമതല ഒഴിയാൻ അവർ വിസമ്മതിച്ചു.

രാവിലെ മുതൽ തർക്കങ്ങൾ തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്സി അവശ്യപ്പെടുകയും മേശപൂട്ടി താക്കോലെടുക്കുകയും ചെയ്തു. ഇത് ഫാത്തിമ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ കൈയ്യാങ്കളിയിലെത്തിയത്. പിടി വലിയിൽ ഫാത്തിമയുടെ കൈക്ക് പരിക്കേറ്റു. ആശുപത്രിയിൽ ചികിൽസ തേടിയ ഇവരുടെ കൈയ്ക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട്. വനിതാ പൊലീസ് സ്‌റ്റേഷനിൽ സഹായം തേടിയെത്തിയ നിരവധി സ്ത്രീകളുടെ മുൻപിലായിരുന്നു കൈയ്യാങ്കളി.

ഫാത്തിമയും ഡെയ്സിയും ഒരേ ബാച്ചിൽ ട്രെയിനിംഗ് കഴിഞ്ഞ് ജോലിക്കു കയറിയവരാണ്. അധികാരസ്ഥാനത്തെ ചൊല്ലി ഇവർ തമ്മിൽ നിലനിൽക്കുന്ന ഈഗോയാണ് സംഭവത്തിനു പിന്നിലെന്ന് സേനയിലുള്ളവർ തന്നെ രഹസ്യമായി പറയുന്നുണ്ട്.വനിതാ ഇൻസ്പെക്ടറുടെ നിയമനം നടക്കാത്തതാണ് അധികാരത്തർക്കത്തിനു കാരണമാകുന്നതെന്നും സഹപ്രവർത്തകരിൽ ചിലർ കഴിഞ്ഞ ദിവസം തന്നെ ചൂണ്ടി കാണിച്ചിരുന്നു.

സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്.ഐ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കൈയ്ക്ക് പരിക്കേറ്റ എസ്.ഐ പ്ലാസ്റ്ററിട്ട ശേഷം ആശുപത്രി വിട്ടു. ജി ഡി രജിസ്റ്റര്‍ പരിശോധിക്കുന്നതിന് വേണ്ടിയുള്ള പിടിവലിയാണ് വാക്ക് തര്‍ക്കത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. റൂറല്‍ പൊലിസ് മേധാവിയുടെ മൂക്കിന് കീഴെയാണ് വനിതാ സെല്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്രവലിയ ചേരിതിരിവ് സെല്ലില്‍ നിലനിന്നിട്ടും സ്പെഷ്യൽ ബ്രാഞ്ചിന് മുൻകൂട്ടി വിവരം റൂറൽ എസ്പി ഉൾപ്പെടെയുള്ളവരെ ധരിപ്പിക്കാൻ ആയില്ലെന്ന് ആക്ഷേപമുണ്ട്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം45 mins ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം18 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം19 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം23 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version