Connect with us

കേരളം

ആനി ശിവയ്ക്കെതിരായ പരാമര്‍ശം; സംഗീത ലക്ഷ്മണയ്ക്കെതിരെ അഭിഭാഷക നിയമപ്രകാരം അച്ചടക്ക നടപടിയുമായി ബാര്‍ കൗണ്‍സില്‍

Untitled design 2021 07 18T134618.166

എസ് ഐ ആനിശിവക്കെതിരെ അധിക്ഷേപപരമായ സമൂഹമാധ്യമത്തിലൂടെ പരാമര്‍ശം നടത്തിയ സംഭവത്തില്‍ അഡ്വ സംഗീത ലക്ഷ്മണയ്ക്ക് തിരിച്ചടി.പരാമര്‍ശത്തിന്റെ പേരില്‍ സംഗീത ലക്ഷ്മണയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച്‌ ബാര്‍ കൗണ്‍സില്‍.ദുഷ്പെരുമാറ്റത്തിന് അഭിഭാഷക നിയമം 1961 സെക്ഷന്‍ 35 പ്രകാരമാണ് സംഗീത ലക്ഷ്മണയ്ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

ആനി ശിവയ്ക്കെതിരെ സംഗീത നടത്തിയ പരാമര്‍ശം ഗൗരവമുള്ളതാണെന്ന് ബാര്‍ കൗണ്‍സില്‍ കണ്ടെത്തി. സംഗീത ലക്ഷ്മണയ്ക്ക് നോട്ടീസ് നല്‍കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചു. നോട്ടീസ് അയച്ചശേഷവും സംഗീതയുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ തീരുമാനം അച്ചടക്ക കമ്മിറ്റിക്ക് വിടും. ഗുരുതര കുറ്റകൃത്യമെന്ന് കണ്ടെത്തിയാല്‍ എന്റോള്‍മെന്റ് റദ്ദാക്കാന്‍ വരെ സാധ്യതയുണ്ട്. സംഗീത ലക്ഷ്മണയുടെ സാമൂഹമാധ്യമ ഇടപെടലുകള്‍ക്ക് എതിരെ ബാര്‍ കൗണ്‍സിലിന് മുന്നില്‍ നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്.

എസ്‌ഐ ആനി ശിവയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ സംഗീതാ ലക്ഷ്മണക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആനി ശിവയുടെ പരാതി പ്രകാരം കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഐടി ആക്‌ട്, 580 ഐ.പി.സി., കെ.പി ആക്‌ട് 120 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

അതിരൂക്ഷമായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളടങ്ങുന്ന മൂന്ന് ഫേസ്‌ബുക്ക് പോസ്റ്റുകളാണ് സംഗീത ലക്ഷ്മണ ആനി ശിവക്കെതിരെ നടത്തിയത്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ അധിക്ഷേപ പരാമര്‍ശങ്ങളടങ്ങുന്ന ഫേസ്‌ബുക്ക് പോസ്റ്റ് സംഗീത ലക്ഷ്മണനില്‍ നിന്നുണ്ടായി. ഈ പശ്ചാത്തലത്തിലാണ് നടപടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version