Connect with us

കേരളം

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: മുൻ ഹണിട്രാപ്പ് കേസിലെ പ്രതി അറസ്റ്റിൽ

IMG 20240104 WA0008

മാവേലിക്കരയിലുളള ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ.തൃശ്ശൂർ വാടാനപ്പളളി രായംമരയ്ക്കാർ വീട്ടിൽ റുക്സാന ഭാഗ്യവതി (സോന-38)യാണ് പിടിയിലായത്.

റുക്സാന കേരളത്തിലെ പ്രമാദമായ ഹണി ട്രാപ്പ് കേസിലെ പ്രധാന പ്രതിയാണ്. കേസിൽ ഒന്നാം പ്രതിയായ മാവേലിക്കര തഴക്കര കോലേഴത്തുവീട്ടിൽ സുധീഷിനെയും റുക്സാനയുടെ ഭർത്താവായ സജീറിനെയും മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
കേരളത്തിലങ്ങോളമിങ്ങോളം സമാനമായ തട്ടിപ്പ് കേസുകൾ നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് റുക്സാന.

2023 ഫെബ്രുവരിയിൽ തട്ടിപ്പ് നടത്തിയതിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു പ്രതി. മാവേലിക്കര സബ്ബ് ഇൻസ്പെക്ടർ എം എസ് എബി,എ എസ് ഐ എസ്.സജുമോൾ, സീനിയർ സിവിൽ പോലീസ് ഓഫീസറായ റുക്സർ എന്നിവരടങ്ങിയ സംഘമാണ് തൃശ്ശൂർ വടക്കാഞ്ചേരിയിൽ നിന്നും റുക്സാനയെ പിടികൂടിയത്. പിടിയിലായ പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം27 mins ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം10 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം10 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം11 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം12 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം12 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version