Connect with us

കേരളം

‘കേന്ദ്ര മെമ്മോറാണ്ടം പ്രകാരം 14 കാര്യങ്ങൾ ചെയ്യാം’, ഭൂമി എറ്റെടുക്കൽ തുടങ്ങിയിട്ടില്ലെന്നും കെ റെയിൽ

Screenshot 2023 07 27 183706

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാൻ തുടങ്ങിയെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് കെ റെയിൽ രംഗത്ത്. ഭൂമി ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചിട്ടില്ലെന്ന് കെ റെയില്‍ അധികൃത‍ർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള സാമൂഹികാഘാത വിലയിരുത്തല്‍ പഠനത്തിനുള്ള നടപടികളാണ് ആരംഭിച്ചിരുന്നത്. അലൈന്‍മെന്റിന്റെ അതിരടയാളം സ്ഥാപിച്ചത് ഈ ആവശ്യത്തിനായിരുന്നു. പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍ സ്വീകരിച്ചതെന്നും കെ റെയിൽ അധികൃതർ ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു.

കെ റെയിലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ഭൂമി ഏറ്റെടുക്കാന്‍ കെ-റെയില്‍ നടപടി ആരംഭിച്ചിട്ടില്ല.
സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള സാമൂഹികാഘാത വിലയിരുത്തല്‍ പഠനത്തിനുള്ള നടപടികളാണ് ആരംഭിച്ചിരുന്നത്. അലൈന്‍മെന്റിന്റെ അതിരടയാളം സ്ഥാപിച്ചത് ഈ ആവശ്യത്തിനായിരുന്നു. പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍ സ്വീകരിച്ചത്. ഭൂമി ഏറ്റെടുക്കല്‍ നടപടി അനധികൃതമെന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ല. ഭൂമി ഏറ്റെടുക്കാന്‍ കെ – റെയിലിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയില്‍ പറഞ്ഞത്.
ഭൂമി ഏറ്റെടുക്കാന്‍ കെ-റെയില്‍ നടപടി ആരംഭിച്ചിട്ടില്ല. അന്തിമാനുമതി കിട്ടിയ ശേഷമേ ഭൂമി ഏറ്റെടുക്കൂ എന്ന സംസ്ഥാന സര്‍ക്കാരും കെ-റെയിലും നേരത്തെ വ്യക്തമാക്കിയതുമാണ്.
സര്‍ക്കാര്‍ പദ്ധതികള്‍ക്ക് നിക്ഷേപത്തിനു മുന്നോടിയായി ചെയ്യാവുന്ന കാര്യങ്ങള്‍ 2016 ഓഗസ്റ്റ് 5 ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തില്‍ പറയുന്നുണ്ട്.
അതനുസരിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.
1. സാധ്യതാ പഠനങ്ങള്‍ നടത്തല്‍
2. വിശദമായ പദ്ധതിരേഖകള്‍ തയ്യാറാക്കല്‍
3. പ്രാരംഭ പരീക്ഷണങ്ങള്‍
4. സര്‍വേകള്‍ / അന്വേഷണങ്ങള്‍
5. പദ്ധതികള്‍ക്കായി ആവശ്യമായ ഭൂമിക്ക് നഷ്ടപരിഹാരം നല്‍കല്‍
6. അതിര്‍ത്തി മതിലുകളുടെ നിര്‍മാണം
7. റോഡുകളുടെ നിര്‍മാണം
8. ചെറിയ പാലങ്ങളും കള്‍വെര്‍ട്ടുകളും നിര്‍മിക്കല്‍
9. ജല – വൈദ്യുത ലൈനുകളുടെ നിര്‍മാണം
9. പദ്ധതി പ്രദേശത്തെ ഓഫീസുകളുടെ നിര്‍മാണം
10. പദ്ധതി പ്രദേശത്തെ താത്കാലിക താമസ സൗകര്യങ്ങളൊരുക്കല്‍
11. പരിസ്ഥിതി മാനേജ്മെന്റ് പ്ലാനുകള്‍ തയ്യാറാക്കല്‍
12. വനം – വന്യജീവി വകുപ്പുകളുടെ അനുമതി
13. ബദല്‍ വനവല്‍ക്കരണം
14. വനഭൂമി തരം മാറ്റുന്നതിനുള്ള പണം നല്‍കല്‍

ഇതനുസരിച്ച് പദ്ധതി നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത വിലയിരുത്തല്‍ പഠനം നടത്താനും അധികാരമുണ്ട്. അതുകൊണ്ടു തന്നെ അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കാനും അധികാരമുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമാണ്. അതിന് കേന്ദ്ര സര്‍ക്കാരിന്റെയോ റെയില്‍വേ ബോര്‍ഡിന്റെയോ പ്രത്യേക അനുമതി വാങ്ങേണ്ടതില്ല.
ഡി.പി.ആര്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡ് പരിശോധിച്ചു വരികയാണ്. പ്രാഥമിക പരിശോധനക്ക് ശേഷം ബോര്‍ഡ് ആവശ്യപ്പെട്ട റെയില്‍വേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കെ-റെയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം11 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം15 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം19 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം20 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം20 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം21 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം21 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version