Connect with us

കേരളം

കാറും ഗ്യാസ് കയറ്റിവന്ന മിനി വാനും കൂട്ടിയിടിച്ച് ഗർഭിണി ഉൾപ്പടെ 4 പേർക്ക് ​ഗുരുതര പരുക്ക്

road accident 750x422 1

പാലാ തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളിക്ക് സമീപം കാറും ഗ്യാസ് കയറ്റിവന്ന മിനി വാനും കൂട്ടിയിടിച്ച് അപടകം. ഗ്യാസ് വണ്ടിയിൽ കാർ വന്നിടിക്കുകയായിരുന്നു. കാറിൽ സഞ്ചരിച്ച 3 യുവതികൾക്കും ഡ്രൈവറിനുമാണ് പരുക്കേറ്റത്. കാറിൽ യാത്രചെയ്തിരുന്ന മൂന്ന് യുവതികളെ പരിക്കുകളോടെ പ്രവിത്താനം എംകെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. അകത്ത് കുടുങ്ങിപ്പോയ കാർ ഡ്രൈവറെ ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തെടുത്തത്. യുവതികൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇവരിലൊരാൾ ​ഗർഭിണിയാണെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.

അതേസമയം സംസ്ഥാനത്ത് വാഹനാപകടങ്ങൾ തുടർക്കഥയാകുകയാണ്. കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ദേശീയപാതയിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മുഖത്തല കിഴവൂർ വിശാഖ് ഭവനിൽ ശിവൻപിള്ളയുടെയും ബിജിയുടെയും മകൻ വൈശാഖ് (21) ആണ് മരിച്ചത്.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പഴയാറ്റിൻകുഴി സ്വദേശി മുഹമ്മദ് ഷായെ മേവറത്തെ സ്വകാര്യമെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടു മണിയോടെ തട്ടാമല ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. കൊട്ടിയത്ത് കണ്ണനല്ലൂർ റോഡിലുള്ള പെട്രാൾ പമ്പിലെ ജീവനക്കാരനായ വൈശാഖ്,​ സുഹൃത്തിനെ വീട്ടിൽക്കൊണ്ടാക്കാൻ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം3 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം4 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം5 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം5 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം22 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version