Connect with us

കേരളം

കേരളത്തിൽ നിന്നുള്ള ഭക്തർക്ക് മൂകാംബികയിൽ നിയന്ത്രണം

Published

on

കർണാടക അതിർത്തിയിലെന്നപോലെ കൊല്ലൂർ മൂകാംബിക ദേവീക്ഷേത്രത്തിലും കേരളത്തിൽ നിന്നെത്തുന്നവർക്ക് നിയന്ത്രണം. കേരളത്തിൽ നിന്നുള്ളവരെ ആധാർ കാർഡും കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റും കാണിച്ചാലേ അമ്പലത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ. അതേസമയം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല.

കർണാടകയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് കോവിഡ് നെ​ഗറ്റീവ് റിപ്പോർട്ട് കാണിക്കേണ്ടതില്ല. അവർ മേൽവിലാസവും മൊബൈൽ നമ്പറും മാത്രം നൽകിയാൽ മതിയാകും. അതേസമയം ശനി, ഞായർ ദിവസങ്ങളിൽ ബാവലി വഴിയും തോൽപ്പെട്ടി വഴിയും ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാരെ അതിർത്തി കടത്തിവിടാൻ കർണാടക തയാറാകാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്​ലിം യൂത്ത് ലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി.

കാർഷിക, വിദ്യാഭ്യാസ, തൊഴിൽ, വാണിജ്യ സംബന്ധമായ ആവശ്യങ്ങൾക്ക് നിരവധി ആളുകൾ വയനാട്ടിൽനിന്ന് ഈ ദിവസങ്ങളിൽ കർണാടകയിലേക്കും തിരിച്ചും സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നുണ്ട്. കർണാടക സർക്കാർ-സ്വകാര്യ വാഹന യാത്രക്കാരെ തടയുന്നതിനെതിരെ സംസ്ഥാന ഭരണകൂടവും സ്ഥലം എം.എൽ.എയും ഇടപെടലുകൾ നടത്തി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നിയോജക മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version