Connect with us

കേരളം

കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നിൽ പെട്രോൾ കുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

Screenshot 2023 07 31 165604

കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നിൽ പെട്രോൾ കുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. പൊലീസിന്റെ സമയോചിത ഇടപെടലിൽ യുവാവിനെ കീഴ്പ്പെടുത്തി രക്ഷിച്ചു. സംഭവത്തിൽ പെട്രോളുമായി നിന്ന കഠിനംകുളം സ്വദേശി റോബിൻ (39) നെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കഴക്കൂട്ടം സ്വദേശിയായ ഒരാൾ റോബിന് പണം കൊടുക്കാനുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് കഴക്കൂട്ടം പൊലീസിൽ പരാതി നൽകാൻ പോവുകയാണെന്ന്, കടം വാങ്ങിയ കഴക്കൂട്ടം സ്വദേശിയോട് റോബിൻ ഫോണിൽ വിളിച്ച് പറഞ്ഞു. റോബിൻ സ്റ്റേഷനു മുന്നിൽ എത്തിയ സമയം പണം വാങ്ങിയെന്ന് പറയുന്ന ആളും എത്തി.

തുടർന്ന് ഇരുവരും സ്റ്റേഷനു വെളിയിൽ വച്ച് വാക്കേറ്റമുണ്ടായി. തൊട്ടു പിന്നാലെ റോബിൻ പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള പമ്പിൽ നിന്നും ഒരു ലീറ്റർ പെട്രോൾ വാങ്ങി തിരികെ സ്റ്റേഷന് മുന്നിൽ എത്തി. പണം തിരിച്ച് തന്നില്ല എങ്കിൽ പെട്രോൾ ഒഴിച്ച് ജീവൻ ഒടുക്കും എന്ന ഭീഷണി മുഴക്കി. ബഹളം കേട്ട് എത്തിയ പൊലീസ് റോബിന്റെ കൈയ്യിൽ ഇരുന്ന പെട്രോൾ പിടിച്ചു വാങ്ങി. തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയും ആയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

മാര്‍ക്കോ ലസ്‌കോവിചും ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ചും പടി ഇറങ്ങി

കേരളം1 day ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ

കേരളം2 days ago

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

കേരളം2 days ago

നിലപാട് ആവർത്തിച്ച് ഇന്ത്യ

കേരളം2 days ago

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു

കേരളം2 days ago

ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ

കേരളം3 days ago

12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി

കേരളം3 days ago

ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

കേരളം3 days ago

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

കേരളം3 days ago

റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version