Connect with us

കേരളം

മൂന്നു വയസുളള കുട്ടിയെ കടിച്ചുകൊന്ന പുലിയെ മയക്കുവെടി വെച്ചു

Screenshot 2024 01 07 153027

പന്തല്ലൂരിൽ മൂന്നു വയസുളള കുട്ടിയെ കടിച്ചുകൊന്ന പുലിയെ മയക്കുവെടി വച്ചു. ഉച്ചയ്ക്ക് 1.55 ഓടെയാണ് മയക്കുവെടിവെച്ചത്. ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ മൂന്നു വയസുകാരി നാന്‍സിയാണ് ഇന്നലെ അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രദേശത്താകെ ജാഗ്രതാ നിർദ്ദേശമുണ്ട്. പുലിയ പിടികൂടാന്‍ വൈകുന്നതിനെതിരെ നാട്ടുകാരും കുട്ടിയുടെ മാതാപിതാക്കളും പ്രതിഷേധം തുടരുകയാണ്.

പന്തല്ലൂർ തൊണ്ടിയാളത്ത് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന നാന്‍സിയെ തേയിലത്തോട്ടത്തില്‍ പതിയിരിക്കുകയായിരുന്ന പുലി പിടികൂടുകയായിരുന്നു. കുട്ടിയെയുമായി ഏറെ ദൂരം ഓടിയ ശേഷം തേയിലത്തോട്ടത്തിലെ ഒരിടത്ത് ഉപേക്ഷിച്ച ശേഷം പുലി കടന്നുകളഞ്ഞു. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും തോട്ടം തൊഴിലാളികളും ഏറെ നേരം തിരഞ്ഞ ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്.തുടര്‍ന്ന് പന്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

മൂന്നാഴ്ചയ്ക്കിടെ പന്തല്ലൂർ താലൂക്കിൽ അഞ്ചിടത്താണ് പുലിയുടെ ആക്രമണം ഉണ്ടായത് , ഡിസംബർ 21ന് പുലിയുടെ ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചിരുന്നു , ജനുവരി നാലിന് പുലിയുടെ ആക്രമണത്തിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരിക്ക് പരിക്കേൽക്കുകയും ചെയ്തു. തുടര്‍ന്ന് വനം വകുപ്പ് വിവിധിയിടങ്ങളില്‍ കൂട് വയ്ക്കുകയും ക്യാമറ സ്ഥാപിക്കുകയും ചെയ്തു. ആക്രമണം നടത്തിയത് ഒരു പുലി തന്നെയെന്നും സ്ഥിരീകരിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം4 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം8 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം12 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം14 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം14 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version