Connect with us

കേരളം

ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയും കുടുംബവും മുഖ്യമന്ത്രിയെ കാണാനെത്തി

Published

on

Screenshot 2023 12 21 151755

ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയും കുടുംബവും മുഖ്യമന്ത്രിയെ കാണാനെത്തി. കഴിഞ്ഞ ദിവസം രാവിലെ കൊല്ലത്തെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. പെൺകുട്ടിയെയും സഹോദരനേയും മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിച്ചു. നവകേരള സദസിന്‍റെ കടക്കലിലെ വേദിയിലാണ് കുട്ടികളെ അനുമോദിച്ചത്. ഇരുവരേയും ഹസ്തദാനം നൽകിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് കുട്ടികളും കുടുംബവും നവകേരള സദസിലെത്തിയത്. വേദിക്ക് മുന്നിലിരുന്ന ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. നിറഞ്ഞ കൈയ്യടിയോടെയാണ് ഇരുവരെയും സദസ് സ്വീകരിച്ചത്. മുഖ്യമന്ത്രിയെ കണ്ടതിൽ വലിയ സന്തോഷം ഉണ്ടെന്ന് കുടുംബം പറഞ്ഞു. ഹീറോ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന് ആറ് വയസുകാരിയുടെ സഹോദരൻ പറഞ്ഞു.

നവംബര്‍ 27ന് തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടില്‍നിന്ന് ട്യൂഷന് പോയ പൂയപ്പള്ളി കാറ്റാടി ഓട്ടുമലയില്‍ റജി ജോണിന്റെയും സിജി റെജിയുടെയും മകൾ ആറുവയസ്സുകാരിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരനായ ഒൻപതു വയസുകാരനേയും കാറിലെത്തിയവര്‍ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. എന്നാൽ ചെറുത്ത് നിന്നതോടെ കുട്ടിയെ ഉപേക്ഷിച്ച് സംഘം സഹോദരിയുമായി കടന്നു. കാണാതായി 20 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് കണ്ടെത്തുന്നത്. കുട്ടിയെ തിരികെ കിട്ടി മൂന്നാം ദിവസമാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് അറസ്റ്റിലായത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം4 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം8 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം12 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം13 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം13 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം14 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം14 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version