Connect with us

കേരളം

ശബരിമലയില്‍ പുതിയ പോലീസ് ബാച്ച് ചുമതലയേറ്റു

Published

on

Sabarimablao1 1

ശബരിമല സന്നിധാനത്ത് പോലീസ് സേനയുടെ പുതിയ ബാച്ച് ഇന്ന്‌ സേവനം ആരംഭിച്ചു. മണ്ഡലകാലത്തിന്റെ ആരംഭത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആദ്യബാച്ച് സേവന കാലാവധി പൂര്‍ത്തിയായി മടങ്ങിയതിനെ തുടര്‍ന്നാണ് പുതിയ ബാച്ച് എത്തിയത്.

ഒരു ഡി.വൈ.എസ്.പി, മൂന്നു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 26 പേര്‍, 124 സിവില്‍ പോലീസ് ഓഫീസേഴ്സ്, 13 ആന്ധ്ര പോലീസ് ഓഫീസേഴ്സ് അടക്കം 167 പേരാണ് പുതിയതായി ഡ്യൂട്ടിക്ക് എത്തിയത്.

ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്പിയായ പ്രശാന്തന്‍ കാണി സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ ആയി ചുമതലയേറ്റു.

ചുമതല പൂര്‍ത്തിയാക്കി മടങ്ങുന്ന സ്പെഷല്‍ പൊലീസ് ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട അനുഭവപാഠങ്ങള്‍ രണ്ടാം ഘട്ടം ഡ്യൂട്ടിയില്‍ പ്രവേശിച്ചവരുമായി പങ്കുവച്ചു.

പുതുതായി എത്തിയവര്‍ക്ക് താമസിക്കാന്‍ പുതിയ ബാരക്കുകളും ഒന്നിടവിട്ട ബെഡുകളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഡ്യൂട്ടി പൂര്‍ത്തിയാക്കിയവരുടെ താമസസ്ഥലങ്ങള്‍ അണുവിമുക്തമാക്കും.

കഴിഞ്ഞ ബാച്ചിലെ നാലു പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയെങ്കിലും ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ പറഞ്ഞു

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version