Connect with us

കേരളം

കുറഞ്ഞ പലിശ നിരക്കിൽ ഒരു ക്രെഡിറ്റ് കാർഡ്; കർഷകരുടെ തലവര മാറ്റിയ ഒരു മികച്ച പദ്ധതി

Published

on

Screenshot 2023 12 11 151733

കടക്കെണിയിലായ കർഷകർക്ക് ആശ്വാസം നൽകുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) എന്നിവയുമായി സഹകരിച്ച് 1998-99 ലാണ് കിസാൻ ക്രെഡിറ്റ് കാർഡ് ആരംഭിച്ചത്. പല കർഷകരും വ്യത്യസ്തമായ സാഹചര്യങ്ങൾ കാരണം ഉയർന്ന പലിശയ്ക്ക് കടം കൊടുക്കുന്നവരിൽ നിന്ന് വായ്പയെടുക്കാൻ നിർബന്ധിതരാകുന്നു. ഇവ തിരിച്ചടക്കുന്നതിൽ പരാജയപ്പെടുന്നത് കൂടുതൽ ദുരിതങ്ങളാണ് കർഷകർത്ത് സൃഷ്ടിക്കുക. ഇതിന് പരിഹാരമായാണ് കർഷകർക്ക് ന്യായമായ നിരക്കിൽ വായ്പ നൽകാൻ കിസാൻ ക്രെഡിറ്റ് കാർഡ് ആരംഭിച്ചത്.

കാർഡ് സവിശേഷതകൾ:

* അഞ്ച് വർഷത്തേക്ക് സാധുത

* 12 മാസത്തെ വായ്പാ കാലയളവ്.

* വായ്പ തുക നാല് വർഷമോ അതിൽ കൂടുതലോ വരെ നീട്ടി ലഭിക്കാം

* വായ്പയുടെ പരിധി, വായ്പ നൽകുന്നയാളുടെ നിയമങ്ങളെയും കർഷകന്റെ ക്രെഡിറ്റ് സ്‌കോറിനെയും ആശ്രയിച്ചിരിക്കുന്നു.

പ്രയോജനങ്ങൾ :

* ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ പാസ്ബുക്ക്.

* 25,000 രൂപയുടെ ക്രെഡിറ്റ് ലിമിറ്റിലുള്ള ചെക്ക് ബുക്ക്.

* വിത്ത്, വളം, കാർഷിക ഉപകരണങ്ങൾ എന്നിവ വായ്പ തുക ഉപയോഗിച്ച് വാങ്ങാം.

* കുറഞ്ഞ ബാങ്ക് പലിശ നിരക്ക്

* പരമാവധി ക്രെഡിറ്റ് പരിധി 3 ലക്ഷം രൂപ.

* നല്ല ക്രെഡിറ്റ് സ്കോറുള്ള കർഷകർക്ക് ഉയർന്ന വായ്പാ പരിധി.

* നല്ല ക്രെഡിറ്റ് സ്‌കോറുള്ള കർഷകർക്ക് പലിശ നിരക്കിൽ സബ്‌സിഡികൾ.

അപേക്ഷാ നടപടിക്രമങ്ങൾ

നിരവധി ദേശസാൽകൃത, സഹകരണ അല്ലെങ്കിൽ പ്രാദേശിക ബാങ്കുകളിൽ കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാണ്. അനുമതിക്ക് മുമ്പ്, ബാങ്ക് അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ പരിശോധിക്കും. അപേക്ഷകന്റെ കൈവശമുള്ള ഭൂമി, വിള രീതി, വരുമാനം തുടങ്ങിയവയും ബാങ്ക് പരിശോധിക്കും. അത് അനുസരിച്ചായിരിക്കും ക്രെഡിറ്റ് കാർഡ് അനുവദിക്കുക

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം24 hours ago

മാര്‍ക്കോ ലസ്‌കോവിചും ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ചും പടി ഇറങ്ങി

കേരളം2 days ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ

കേരളം2 days ago

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

കേരളം3 days ago

നിലപാട് ആവർത്തിച്ച് ഇന്ത്യ

കേരളം3 days ago

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു

കേരളം3 days ago

ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ

കേരളം3 days ago

12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി

കേരളം3 days ago

ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

കേരളം3 days ago

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

കേരളം4 days ago

റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version