Connect with us

കേരളം

കേരളത്തിൽ 838 പ്രശ്നബാധിത ബൂത്തുകൾ

Published

on

177 1

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ 838 പ്രശ്ന ബാധിത ബൂത്തുകൾ ഉണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക റിപ്പോർട്ട്. 75 ശതമാനത്തിൽ അധികം വോട്ടുകൾ ഒരു സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന 359 പോളിങ് ബൂത്തുകൾ കേരളത്തിൽ ഉണ്ടെന്നും കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കമ്മീഷന്റെ സമ്പൂർണ യോഗം ഇന്ന് ഡൽഹിയിൽ ചേരും

കള്ളവോട്ടുകൾ, സമ്മർദ്ദം ചെലുത്തി വോട്ട് ചെയ്യിപ്പിക്കൽ തുടങ്ങിയ ക്രമക്കേടുകൾ നടക്കുന്ന 838 പ്രശ്ന ബാധിത ബൂത്തുകൾ കേരളത്തിൽ ഉണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. മുൻ തിരഞ്ഞെടുപ്പുകളിലെ അനുഭവം കണക്കിലെടുത്തതാണ് അതീവ പ്രശ്ന ബാധിത ബൂത്തുകളുടെ എണ്ണം കണക്കാക്കിയിരിക്കുന്നത്.

കള്ള വോട്ട് ഉൾപ്പടെ തടയുന്നതിന് ആയി വെബ്കാസ്റ്റിംഗ് ഉൾപ്പടെ വിപുലമായ സജ്ജീകരണങ്ങൾ ഈ ബൂത്തുകളിൽ ഏർപ്പെടുത്തും. കേന്ദ്ര സേന വ്യന്യാസവും ഉണ്ടാകും എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.

ഇതിന് പുറമെ ഒരു സ്ഥാനാർത്ഥിക്ക് തന്നെ പോൾ ചെയ്യുന്ന വോട്ടുകളുടെ ഭൂരിഭാഗം വോട്ടുകളും ലഭിക്കുന്ന 359 പോളിങ് ബൂത്തുകളിലും ഇത്തവണ കർശന നിരീക്ഷണം ഏർപ്പെടുത്തും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് ഏറ്റവും കൂടുതൽ പ്രശ്ന ബാധിത ബൂത്തുകൾ ഉള്ളത്. ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത് പ്രാഥമിക റിപ്പോർട്ട് ആണെന്നും, ഭാവിയിൽ പ്രശ്ന ബാധിത ബൂത്തുകളുടെ എണ്ണം കൂടിയേക്കാം എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ യോഗം ചേരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തിൽ ഒന്നിൽ അധികം ഘട്ടങ്ങളിൽ ആയി നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആലോചന.ഏപ്രിലിൽ വിവിധ ഘട്ടങ്ങൾ ആയി തിരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണ് സൂചന.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version