Connect with us

കേരളം

കരുവന്നൂ‍ര്‍ നിക്ഷേപകർക്ക് നൽകാൻ 50 കോടിയെങ്കിലും ഉടനെത്തിക്കും, പണം സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്നെടുക്കും

Published

on

Screenshot 2023 09 30 192541

കരുവന്നൂര്‍ ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്ന് പണം ലഭ്യമാക്കും. അടുത്ത ആഴ്ചയോടെ പാക്കേജിന് അനുമതി നൽകുമെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രശ്ന പരിഹാരത്തിന് ഇടപെടാൻ കേരള ബാങ്കിനെ സമീപിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ എകെജി സെന്റർ കേന്ദ്രീകരിച്ചും ചര്‍ച്ചകൾ നടന്നു.

സഹകരണ മേഖലക്കുള്ള വിശ്വാസ്യത പോലും ചോദ്യം ചെയ്യും വിധം കരുവന്നൂർ പ്രതിസന്ധി ആകെ പിടിച്ചുലച്ചെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. പുറമേക്ക് സമ്മതിക്കില്ലെങ്കിലും അണിയറയിൽ നടക്കുന്നത് തിരക്കിട്ട പ്രശ്ന പരിഹാര നീക്കങ്ങളാണ്. നിക്ഷേപകർക്ക് നൽകാൻ 50 കോടിയെങ്കിലും അടിയന്തരമായി എത്തിക്കും. കേരള ബാങ്കിന്റെ റിസർവ് ഫണ്ടിൽ നിന്ന് പണം സർക്കാരിന്റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് എടുക്കും. പിന്നീട് പ്രത്യേക പാക്കേജ് ഉണ്ടാക്കി കരുവന്നൂരിലെ നിക്ഷേപകർക്ക് നൽകും. കേരള ബാങ്കിൽ നിന്ന് വായ്പ ലഭ്യമാക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ബാങ്ക് പ്രതിനിധി യോഗം എകെജി സെന്ററിൽ ചേര്‍ന്നു. നിശ്ചിത പലിശക്ക് വായ്പ ലഭ്യമാക്കാനുള്ള ധാരണ മൂന്നിന് ചേരുന്ന കേരളാ ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലും 11 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും 12 ന് ചേരുന്ന ജനറൽ ബോഡി യോഗത്തിലും അവതരിപ്പിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം9 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം9 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം11 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം11 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം13 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം14 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം14 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version