Connect with us

ആരോഗ്യം

യുവാക്കളിലെ ഹൃദയാഘാതം തടയാൻ പാലിക്കേണ്ട 5 കാര്യങ്ങൾ

Screenshot 2023 08 25 205104

പണ്ടൊക്കെ പ്രായമായവരിൽ മാത്രം കണ്ട് വന്നിരുന്ന രോ​ഗമാണ് ഹൃദയാഘാതം. ഇപ്പോൾ യുവാക്കൾക്കിടയിൽ ഹൃദയാഘാതം ഉണ്ടാകുന്നത് കൂടുന്നതായിട്ടാണ് പഠനങ്ങൾ പറയുന്നത്. ലോകമെമ്പാടുമുള്ള മരണത്തിന്റെ ഒരു പ്രധാന കാരണം ഹൃദ്രോഗമാണ്.

കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിൽ ഈ രോ​ഗത്തിന്റെ വ്യാപനം വർദ്ധിച്ചതായാണ് കണക്കുകൾ പറയുന്നത്. ഉദാസീനമായ ജീവിതശെെലിയാണ് ഹൃദയസ്തംഭനവും അനുബന്ധ പ്രശ്‌നങ്ങളും ഉണ്ടാകുന്നതിന് പിന്നിലെ ചില പ്രധാനപ്പെട്ട കാരണങ്ങളായി പറയുന്നത്.

സമ്മർദ്ദം, ഉറക്കമില്ലായ്മ, പുകവലി, മദ്യപാനം, പ്രമേഹം, രക്താതിമർദ്ദം തുടങ്ങി നിരവധി ഘടകങ്ങൾ ഈ രോ​ഗത്തിന് കാരണമാകുന്നു. ഉയർന്ന കലോറിയുള്ള ഭക്ഷണം കഴിക്കുക, ഫാസ്റ്റ് ഫുഡുകളോടുള്ള ആസക്തി, വ്യായാമമില്ലായ്മ എന്നിവയെല്ലാം ഹൃദയത്തിൻറെ ആരോഗ്യത്തെ ബാധിക്കുന്നു.

‘ യുവാക്കൾക്കിടയിൽ വ്യാപകമായ ഒരു പ്രശ്നമായ പൊണ്ണത്തടി ഹൃദയാഘാതത്തിനുള്ള ഒരു പ്രധാന അപകട ഘടകമായി ഉയർന്നുവന്നിട്ടുണ്ട്. അമിതമായ ശരീരഭാരം ഹൃദയത്തിൽ അനാവശ്യമായ സമ്മർദ്ദം ചെലുത്തുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കൽ, ഇൻസുലിൻ പ്രതിരോധം എന്നിവയിലേക്ക് നയിക്കുന്നു…’ – കൺസൾട്ടന്റ് ഡയറ്റീഷ്യൻ കനിക മൽഹോത്ര പറയുന്നു.

വയറിലെ പൊണ്ണത്തടി പ്രത്യേകിച്ച് അപകടകരമാണ്. സമീകൃത പോഷകാഹാരത്തിലൂടെയും ക്രമമായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിന് നിർണായകമാണ്. സമ്മർദ്ദം കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകൾ കൂടുന്നതിന് കാരണമാകുന്നു. ഇത് കാലക്രമേണ ധമനികളെ നശിപ്പിക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version